---
title: "വായിച്ച് കുറിപ്പെഴുതാം; വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിൽ  'ഒരു കുട്ടി പത്ത് പുസ്തകം' ക്യാമ്പയിന് തുടക്കമായി "
english_title: "Vanimal Crescent High School launches One Child Ten Books a Year campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297036/vanimal-crescent-high-school-launches-one-child-ten-books-a-year-campaign"
published_at: "2025-06-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852ea550ab7b_m.jpg"
keywords: []
---

# വായിച്ച് കുറിപ്പെഴുതാം; വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിൽ  'ഒരു കുട്ടി പത്ത് പുസ്തകം' ക്യാമ്പയിന് തുടക്കമായി 

> **Lead Summary:** **വാണിമേൽ: **കുട്ടികളിലെ വായന സജീവമാക്കി നിലനിർത്തുന്നതിൻ്റെ ഭാഗമായി വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിൽ ഒരു വർഷം ഒരു കുട്ടി പത്ത് പുസ്തകം ക്യാമ്പയിന് തുടക്കമായി. നിരവധി കുട്ടികൾ ഇതിനകം പദ്ധതിയിൽ ആകൃഷ്ടരായി മുന്നോട്ട് വന്നിട്ടുണ്ട്. പുസ്തകം വായിച്ചതിന് ശേഷം കുട്ടികൾ കുറിപ്പെഴുതും.

## Article Content

**വാണിമേൽ: **കുട്ടികളിലെ വായന സജീവമാക്കി നിലനിർത്തുന്നതിൻ്റെ ഭാഗമായി വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിൽ ഒരു വർഷം ഒരു കുട്ടി പത്ത് പുസ്തകം ക്യാമ്പയിന് തുടക്കമായി. നിരവധി കുട്ടികൾ ഇതിനകം പദ്ധതിയിൽ ആകൃഷ്ടരായി മുന്നോട്ട് വന്നിട്ടുണ്ട്. പുസ്തകം വായിച്ചതിന് ശേഷം കുട്ടികൾ കുറിപ്പെഴുതും.

ശേഷം വായിച്ച പുസ്തകത്തെ കുറിച്ച് ചർച്ചയും സംഘടിപ്പിക്കും. പദ്ധതി വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് വർഷാവസാനം ഉപഹാരം നൽകും.

കാമ്പയിൻ്റെ ഉദ്ഘാടനം എഴുത്തുകാരൻ പടയൻ അഷ്റഫ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് മജീദ് കുയ്തേരി അധ്യക്ഷനായി പ്രധാനധ്യാപകൻ എം. കെ അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി പി.പി അമ്മത്, ലൈബ്രേറിയൻ റഷീദ് കോടിയൂറ ,ജാഫർ ഇരുന്നലാട്, പി കെ പ്രഭാകരൻ, ജാസിം ,ദാത്തു നിതാഖൈൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297036/vanimal-crescent-high-school-launches-one-child-ten-books-a-year-campaign)