വാണിമേൽ: (nadapuram.truevisionnews.com)ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ എൽഡിഎഫ് നേതൃ ത്വത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
അധികമായി പിരിച്ചെടുത്ത ബിൽ സിംഗ് പെർമിറ്റ് ഫീസ് തിരിച്ചു നൽകുക, ലെഫ് പദ്ധതിയിൽ മുഴുവൻ ഗുണഭോക്താക്കളുടെയും എഗ്രിമെന്റ് വെക്കാൻ നടപടി സ്വീകരിക്കുക, എഗ്രിമെന്റ് വെച്ചവർക്ക് തുടർ ഗഡു അനുവദിക്കുക ,അശാസ്ത്രീയമായി ഓട്ടോ സ്റ്റാൻ്റ് മാറ്റിയ നടപടി പുന:പരിശോധിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.



സിപിഐഎം നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു .സി.കെ ജലീൽ അദ്ധ്യക്ഷനായി. കെ.എൻ നാണു സ്വാഗതം, കെ.പി രാജീവൻ എം.കെ ബാലൻ, ടി പി കുമാരൻ. ജാഫർ കാളംകുളം, എൻപി ദേവി എന്നിവർ സംസാരിച്ചു.
LDF marches Vanimel Grama Panchayath