ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍

ജീവനക്കാരെ കൂട്ടുപിടിച്ച് വടകരയില്‍ കൊള്ള നടത്തുന്നു -അഡ്വ.കെ.പ്രവീണ്‍കുമാര്‍
Jul 6, 2025 06:00 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയിൽ ചില ജീവനക്കാരെ മുന്നിൽ നിർത്തിക്കൊണ്ട് മുൻസിപ്പൽ ഭരണാധികാരികൾ നടത്തുന്ന വൻ കൊള്ളയാണ് മുൻ മുൻസിപ്പൽ ചെയർമാൻ കെ.ശ്രീധരൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ ആരോപിച്ചു.

കോൺഗ്രസ് വടകര മുൻസിപ്പൽ ഏരിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോളിഡേ മാൾ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ ഒരു ഭരണമാറ്റത്തിനായി ജനം കാത്തിരിക്കുകയാണ്. സ്വന്തക്കാരുടെ പേരിൽ മുൻസിപ്പൽ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും എഴുതിക്കൊടുത്ത് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നത്.

കെട്ടിട നിർമ്മാണ ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കോഴ വാങ്ങി നിരവധി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ അഴിമതിക്കെതിരെയുള്ള വരാനിരിക്കുന്ന സമരങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും അഡ്വ കെ പ്രവീൺകുമാർ ആഹ്വാനം ചെയ്തു.

പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ഭരണത്തിനെതിരായുള്ള കുറ്റപത്രം സമർപ്പണം സതീശൻ കരിയാടി നിർവഹിച്ചു.അഡ്വ. ഐ മൂസ,നാണു മാസ്റ്റർ,കോട്ടയിൽ രാധാകൃഷ്ണൻ,അഡ്വ.സി.വത്സലൻ,സുധിഷ് വള്ളിൽ,കളത്തിൽ പിതാംബരൻ,ടിവി സുധീർകുമാർ,കാവിൽ രാധാകൃഷ്ണൻ,പുറന്തോടത്ത് സുകുമാരൻ,പി അശോകൻ,പി എസ് രഞ്ജിത് കുമാർ,എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Congress Vadakara Municipal Area Strike Declaration Convention inaugurated Adv K Praveen Kumar

Next TV

Related Stories
ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

Jul 7, 2025 03:35 PM

ജനങ്ങളുടെ ആശങ്കയകറ്റണം; മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിക്കണം -എസ്.ഡി.പി.ഐ

മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന്...

Read More >>
വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി

Jul 7, 2025 02:51 PM

വായനയാണ് ലഹരി; ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി

ഓർക്കാട്ടേരി എൽപി സ്കൂളിൽ പുസ്തകമേള ശ്രദ്ധേയമായി...

Read More >>
ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം

Jul 7, 2025 01:06 PM

ഇനി സ്മാർട്ടാകും; സ്‌കൂളിലെ ബസ് ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കെ സ്മാര്‍ട്ട് പരിശീലനം

വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാര്‍ക്ക് കെ സ്മാര്‍ട്ട് പരിശീലനം...

Read More >>
കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

Jul 7, 2025 12:00 PM

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിൽ -ഡോ. ശശികുമാർ പുറമേരി

കുടുംബത്തിൻ്റെ കെട്ടുറപ്പ് നമ്മുടെ കൈകളിലാണെന്ന് ഡോ. ശശികുമാർ...

Read More >>
വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

Jul 7, 2025 11:38 AM

വിജയാരവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ കലാവേദി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ച് വിജ്ഞാൻ...

Read More >>
ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തം -ആർ ജെ ഡി

Jul 7, 2025 10:52 AM

ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തം -ആർ ജെ ഡി

ഏറാമല പഞ്ചായത്ത് ഭരണ സമിതി വൻദുരന്തമെന്ന് ആർ ജെ ഡി...

Read More >>
Top Stories

News Roundup

//Truevisionall