കുറിഞ്ഞാലിയോട്: (vatakara.truevisionnews.com) ആർ എം പി, യു ഡി എഫ് സംയുക്തമുന്നണി ഏറാമല പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന ഗ്രാമപഞ്ചായത്ത് ഭരണം വൻ ദുരന്തമാണെന്ന് കുറിഞ്ഞാലിയോട് നടന്ന ആർ ജെ ഡി പന്ത്രണ്ടാം വാർഡ് കമ്മിറ്റി ജനറൽ ബോഡി യോഗ പ്രമേയം വിമർശനമുയർത്തി.
മുൻ കാലങ്ങളിൽ സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച വികസന പദ്ധതികളിലൂടെയും ബഹുജന പിന്തുണയോടെയുള്ള ആസൂത്രണങ്ങളിലൂടെയും സംസ്ഥാനത്തെ തന്നെ മികച്ച പഞ്ചായത്തുകളിലൊന്നായിരുന്ന ഏറാമല ഗ്രാമപഞ്ചായത്തിന് കഴിഞ്ഞ അഞ്ചുവർഷക്കാലമായി വികസന മുരടിപ്പ് സംഭവിച്ചത് പഞ്ചായത്തിന്റെ ഭരണപരമായ പരാജയമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.



മുൻകാല ഇടതുപക്ഷ ഭരണസമിതികൾ സാക്ഷാത്കരിച്ച പദ്ധതികളുടെ പേരുമാറ്റിയും പെയിന്റടിച്ച് വെളുപ്പിച്ചും വ്യാജ അവകാശവാദങ്ങളിലൂടെ അപഹാസ്യരാവാനേ ഇപ്പോഴത്തെ പഞ്ചായത്ത് ഭരണാധികാരികൾക്ക് കഴിയുന്നുള്ളൂ. അഞ്ചുവർഷക്കാലത്തെ ഭരണനേട്ടമായി ജനസമക്ഷം ഒരു പ്രോഗ്രസ് കാർഡ് അവതരിപ്പിക്കാൻ കഴിയാത്ത ആർ എം പി, യു ഡി എഫ് ഭരണത്തെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ആർ ജെ ഡി യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
കുറിഞ്ഞാലിയോട് പള്ളിക്കുനി സ്കൂളിൽ വെച്ചു നടന്ന വാർഡ് ജനറൽ ബോഡി യോഗം ആർ ജെ ഡി ജില്ലാ നിർവ്വാഹക സമിതി അംഗം ശ്രീജേഷ് നാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പി ടി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സന്തോഷ് വേങ്ങോളി, നിഷ രാമത്തുകുനി, എം എം ബിജു, സജീവൻ എം എം, ശശി പോതികണ്ടി, മധുവേങ്ങോളി, വിശ്വനാഥൻ എ കെ, സിനേഷ് ടി എം, മനോജ് പി എം എന്നിവർ സംസാരിച്ചു.
RJD calls Eramala Panchayath Administrative Committee a major disaster