Jul 22, 2025 10:18 AM

വളയം: (nadapuram.truevisionnews.com) പ്രണവം ക്ലബ്ബ്‌ അച്ചംവീട് ഒരുമാസക്കാലമായി സംഘടിപ്പിച്ച രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പ് വിക്ടറി ഡേ ആഘോഷത്തോടെ സമാപിച്ചു. തുടർച്ചയായ 28 നാളുകളിലായി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പിലൂടെ നാദാപുരത്തെ മലയോരഗ്രാമങ്ങളായ വളയം,വാണിമേൽ,ചെക്യാട് തുടങ്ങിയ പഞ്ചായത്തുകളിലെ 110 വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിക്കാൻ പ്രണവത്തിന് സാധിച്ചു.

കാലവർഷക്കെടുത്തിയിലും മയ്യഴി പുഴയുടെ ഓളങ്ങളിൽപ്പെട്ട് കുരുന്നുകൾ മുങ്ങിമരിക്കുന്നത് തുടർക്കഥ ആയപ്പോളാണ് പ്രണവം ഇങ്ങനൊരു ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്. പ്രശസ്ത നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരിയുടെ മുഖ്യശിക്ഷണത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

സമാപന പരിപാടി ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് ഉദ്ഘാടനം നിർവ്വഹിക്കുകയും വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനുമായി. ഗ്രാമപഞ്ചായത്ത്‌ അംഗം എം സുമതി, വളയം പോലീസ് സബ് ഇൻസ്‌പെക്ടർമാരായ വി കെ മനീഷ്, രഞ്ജിത്ത്, മുഖ്യ പരിശീലകൻ രമേശൻ ആലച്ചേരി , പി സി ഷാജി, ടി കെ രാജു, മോളി ജയേഷ് എന്നിവർ സംസാരിച്ചു.

Victory Day Pranavam Achamveedu swimming training camp concludes

Next TV

Top Stories










News Roundup






//Truevisionall