നാദാപുരം: (nadapuram.truevisionnews.com)ഒരു മാസമെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വിനര്‍ അഹമ്മദ് പുന്നക്കല്‍ ആവശ്യപെട്ടു . ചെക്യാട് പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി 26 മുതല്‍ 30 വരെ വാര്‍ഡ് തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
ചെയര്‍മാന്‍ സി. എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി .കണ്‍വീനര്‍ ടി.പി ബാലന്‍ സ്വാഗതം പറഞ്ഞു. അഹമദ് കുറുവയില്‍, കെ. കെ അബുബക്കര്‍ ഹാജി, ടി. ദാമോധ രന്‍, എന്‍. കെ കുഞ്ഞിക്കേളു, അമ്പലം ഹമീദ് ഹാജി, അബുബക്കര്‍ ഹാജി പൊന്ന ങ്കോട്ട്, നെല്ലൂര്‍ മൊയ്തു, കെ ദ്വര, റംല കുട്ടാപ്പണ്ടി, ഹാജറ ചെറൂണി, കെ.പി അസിസ്, ടി അനില്‍ കുമാര്‍, ഹസ്സന്‍ പിള്ളാണ്ടി, വി.വി മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.
Ahmed Punnakkal demands extension of time limit for adding name to voter list