അരൂർ: (nadapuram.truevisionnews.com)അരൂർ നീളംപാറ ക്വാറിയിൽ ഖനനം പുനഃരാരംഭിക്കാൻ നീക്കമുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. കോഴിക്കോട് കളക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.
ഓഗസ്റ്റ് 26 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഏറെ ഉയരത്തിലുള്ള മല ഇല്ലാതാകുന്നത് പരിസ്ഥിതിയേയും ബാധിക്കും.



ക്വാറി സ്ഥിതി ചെയ്യുന്ന മലയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതിയുണ്ട്. മഴ കനത്തതോടെ പ്രാണഭീതിയിലാണ് താഴ്‌വാരത്ത് താമസിക്കുന്നവർ. ഇതിനിടയിൽ കഴിഞ്ഞ ദിവസവും ഖനനം നടന്നതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Human Rights Commission intervenes in complaint alleging move to resume mining at Aroor meelampara quarry