പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
adimage

adimage adimage
2026-07-23T09:53:00

#Latest News #Azheeyoor #Congress #Delhi Arrest #Protest

വടകര: (vatakara.truevisionnews.com) ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവിനെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ചുങ്കത്ത് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബബിത്ത് തയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാമ്പള്ളി ബാലകൃഷ്ണൻ, രാജേഷ് അഴിയൂർ, സോമൻ കൊളരാട്, ഫിറോസ് കാളാണ്ടി, സിറാജ് മുക്കാളി, അഹമ്മദ് കല്പക, പുരുഷു രാമത്ത്, നസീർ വീരോളി തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് അശോകൻ കളത്തിൽ, വി.വി. ലെനി, ടി.പി. പ്രേമൻ, ഷെഹീർ അഴിയൂർ, റുക്സാന ഫിറോസ്, എൻ. സരള, വാസന്തി കെ., പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: Congress Protest In Chungam Against Delhi Arrest Of Opposition Leaders

#Latest News #Azheeyoor #Congress #Delhi Arrest #Protest

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage