മത്സ്യവില്പന പെരുവഴിയിൽ; മാർക്കറ്റ് അറ്റകുറ്റപണി ഇഴഞ്ഞു നീങ്ങുന്നു

മത്സ്യവില്പന പെരുവഴിയിൽ; മാർക്കറ്റ് അറ്റകുറ്റപണി ഇഴഞ്ഞു നീങ്ങുന്നു
Jun 8, 2022 04:22 PM | By Vyshnavy Rajan

നാദാപുരം : കല്ലാച്ചിയിൽ മത്സ്യ വില്പന സംസ്ഥാന പാതയോരത്ത്. മത്സ്യവിതരണ തൊഴിലാളികൾ പെരുവഴിയിലായതിനിടയിൽ മാർക്കറ്റ് അറ്റകുറ്റപണി ഇഴഞ്ഞു നീങ്ങുന്നു.

പൊതു ജനവും ദുരിതത്തിൽ. മത്സൃ മാർക്കറ്റ് വൃത്തിഹീനമായതിനെ തുടർന്ന് അടച്ചു പൂട്ടിയതിന് ശേഷം ഒരു മാസം തികയാകാറായിട്ടും മാർക്കറ്റിൻ്റെ പണി പൂർത്തിയാകാത്തതിൽ വ്യാപക പ്രതിഷേധം. ടൗണിലെ പ്രധാന കേന്ദ്രങ്ങളിൽ വെച്ചാണ് ഇപ്പോൾ മത്സ്യവിൽപ്പന നടക്കുന്നത്.


മാനദണ്ഡങ്ങൾ പാലിക്കാതെ, വൃത്തിഹീനമായ രീതിയിലാണ് മാർക്കറ്റ് പ്രവർത്തിച്ചത്. ഡി.വൈഎഫ്.ഐയുടേയും വാർഡ്മെമ്പർ നിഷയുടെയും നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് മത്സ്യ മാർക്കറ്റിൽ നിന്നും ചെമ്മീൻ വാങ്ങിയ വീട്ടമ്മയുടെ മരണം.

ചെമ്മീൻ കഴിച്ചതുകൊണ്ടാണ് മരിക്കാനിടയായ തെന്നും ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് താൽക്കാലികമായി അടപ്പിച്ച മാർക്കറ്റ് പിന്നീട് തുറന്നില്ല. സ്വകാര്യ വ്യക്തി ഓവുചാൽ മണ്ണിട്ട് നികത്തിയ തിനെ തുടർന്നാണ് മാർക്കറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നതെന്ന പരാതിയുണ്ട്.


പത്തിലേറെ മത്സ്യ സ്റ്റാളുകളും, മൂന്ന് ചിക്കൻ സ്റ്റാളും, ഒരു ബീഫ് സ്റ്റാളും .ഒരു മട്ടൻ സ്റ്റാളും, പച്ചക്കറി കടയുമാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.

മഴക്കാലപൂർവ ശുചീകരണവും, രോഗപ്രതിരോധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ മത്സJമാർക്കറ്റ് അടിയന്തിമായി പണി പൂർത്തീകരിച്ച് മത്സൃ വിൽപ്പന മാർക്കറ്റിൽ വെച്ചുതന്നെ പുനരാരംഭിക്കണമെന്നാണ് കച്ചവടക്കാരുടേയും, നാട്ടുകാരുടേയും ആവശ്യം.

Fisheries on the highway; Market repairs are creeping up

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories










News Roundup






//Truevisionall