തൂണേരി: നാട്ടൊരുമ തൂണേരിക്ക് വേണ്ടി സൂര്യ ക്രിയേഷൻസ് നിർമ്മിക്കുന്ന വേഴാമ്പൽ കാലം എന്ന ടെലി ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം തൂണേരി പഞ്ചായത്ത് പ്രസി : ഷാഹിന പി നിർവ്വഹിച്ചു. കോവിഡ് മഹാമാരിയിലും കഴിഞ്ഞ പ്രളയങ്ങളിലും കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന അനേകം പേരിൽ ഒരു പ്രധാന വിഭാഗമാണ് സ്റ്റേജ് കലാകാരൻമാർ.
ഉത്സവങ്ങൾ ആചാരങ്ങളായി ഒതുങ്ങുകയും മറ്റു പരിപാടികളെല്ലാം റദ്ദ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ വേദികളിൽ ആടുന്നവരും പാടുന്നവരുമായ കലാകാൻമാരും പ്രതിസന്ധിയുടെ നേർ ചിത്രമാകും ഈ ഹൃസ്വ ചലചിത്രം.ഇവരുടെ യാതനകളുടെയും വേദനകളുടെയും കദന കഥകൾ മിനി സ്ക്രീനിലൂടെ നമ്മളിലെത്തിക്കുകയാണ് കെ ടി ഷാജിയെന്ന തിരക്കഥാകൃത്ത്.



തൂണേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഇരുപതിലതികം വരുന്ന കലാകാരൻമാർ വേഷമിടുന്ന അര മണിക്കൂർ ദൈർഘ്യമുളളതാണ് ഈ ചിത്രം. നാടക സംവിധാനത്തിലൂടെ ഷോർട്ട് ഫിലിം സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ച് തൊട്ടതല്ലാം പെന്നാക്കി മാറ്റിയ ദിനേശൻ ചാലപ്പുറമാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിർവ്വഹിക്കുന്നത്.
ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നതിൽ ഏറെ പ്രശംസ നേടിയ രമീഷ് രമി യാണ് ക്യാമറ ചലിപ്പിക്കുന്നത്. കൂട്ടുകൂടാം ചേർന്നിരിക്കാം നാട്ടു നൻമകൾ പങ്കുവെയ്ക്കാം എന്ന സന്ദേശവുമായാണ് നാട്ടൊരുമ കലാ കായിക സാസ്കാരിക കൂട്ടായ്മ പ്രവർത്തിക്കുന്നത്. നാട്ടൊരുമ തുണേരിയുടെയും സൂര്യ ക്രിയേഷൻസിന്റെയും ഭാരവാഹികളുടെയും അണിയറ ശിൽപികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സ്വിച്ച് ഓൺ കർമ്മം.
vezhambal kaalam ;nattoruma's telefilm shooting started