നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിൽ വികസന മുരടിപ്പും അഴിമതിയുമെന്നാരോപിച്ച് ഭരണ സമിതിയിൽ നിന്ന് ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.

എൽ ഡി എഫ് അംഗങ്ങൾ ഭരണ സമിതിയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകാതെ അംഗങ്ങളെ വെല്ലു വിളിക്കുന്ന സമീപനമാണ് പ്രസിഡന്റ് സ്വീകരിച്ചത്. ഭരണ സമിതി അധികാരമേറി രണ്ട് വർഷം തികയുമ്പോഴും അടിസ്ഥാന സൗകര്യ മേഖലകളിലുൾപ്പടെയാതൊരു വികസന പ്രവർത്തനവും നടന്നിട്ടില്ല.
പ്രസിഡന്റിന്റെ നിഷേദാത്മക സമീപനം കാരണം സ്തംഭന അവസ്ഥയിലാണ് നാദാപുരം ഗ്രാമപഞ്ചായത്ത്. എൽ ഡി എഫ് ഗവൺമെന്റ് കല്ലാച്ചി ടൗൺ വികസനത്തിന് അനുവദിച്ച കോടികൾ ചിലവഴിക്കാനാവാതെ കിടക്കുകയാണ്.
കല്ലാച്ചി മിനി ബൈപ്പാസ്, ചേലക്കാട് വില്യാപ്പള്ളി റോഡ് വികസനം, എന്നിവ പ്രസിഡന്റിന്റെ നിസ്സംഗമായ ഇടപെടൽ കാരണം മുടങ്ങി കിടക്കുകയാണ്. പഞ്ചായത്ത് ഉദ്യോഗസ്‌ഥർ അനധികൃത നിർമാണങ്ങൾക്കെതിരെയും കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇത്തരം നടപടികൾ നിർത്തി വെപ്പിക്കുകയാണ്.
വികസന പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ഭരണ സമിതി അഴിമതിക്കാർക്കും കൈയേറ്റക്കാർക്കും ആവശ്യമായ സഹായം നൽകുകയാണ് പഞ്ചായത്ത് ഭരണ സമിതിയെന്ന് എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു.
തുടർന്ന് സമരം ശക്തമാക്കുമെന്ന് അവർ അറിയിച്ചു. പി പി ബാലകൃഷ്‌ണൻ സമരം ഉദ്ഘാടനം ചെയ്തു. എ കെ ബിജിത്ത് അധ്യക്ഷനായി. വി പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. എ ദിലീപ് കുമാർ, നിഷ വി സി, ലീന, റോഷ്‌ന പിലക്കാട്ട്, എന്നിവർ സംസാരിച്ചു
Stagnation of development: Left members left Nadapuram Panchayat Bharana Samiti