പുറമേരി : ഓൺലൈൻ വ്യാപാരം തെരുവ് കച്ചവടവും നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി പുറമേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു . പുറമേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സമ്മേളനം സമിതിയുടെ ജില്ലാ കമ്മിറ്റി അംഗം അസീസ് ഉദ്ഘാടനം ചെയ്തു .

മുകുന്ദൻ ഗുരുക്കൾ അധ്യക്ഷനായി. മേഖലാ സെക്രട്ടറി സി.എച്ച്. പ്രദീപൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം സി .ബാലൻ സംസാരിച്ചു. പഴയകാലസമിതി അംഗങ്ങളെ ആദരിച്ചു.
ഭാരവാഹികൾ: പ്രസിഡണ്ട്: മുകുന്ദൻ ഗുരുക്കൾ വൈസ് പ്രസിഡണ്ടുമാർ: മുഹമ്മദ് ഇബ്രാഹിം സെക്രട്ടറി: സുകേഷ് ജോയിൻ സെക്രട്ടറിമാർ: ശിവദാസൻ വിനീത് ഖജാൻജി: കെ എം നാരായണൻ ആൽഫ ജോയിൻ ഖജാൻജി : ബാബു പിലാച്ചേരി.
Online trading should also regulate street trading - Traders Industry Samithi