---
title: "വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം."
english_title: "reading aloud; A colorful start to the friendly reading project."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83232/reading-aloud-a-colorful-start-to-the-friendly-reading-project"
published_at: "2022-12-03T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b5aa556211_reading.jpg"
keywords: []
---

# വായന വാണിമേലിലും; വായനാ ചങ്ങാത്തം പദ്ധതിക്ക് വർണ്ണാഭമായ ആരംഭം.

> **Lead Summary:** **വാണിമേൽ**: വായന വാണിമേലിലും. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ആവിഷ്കരിച്ച വായന ചങ്ങാത്തം പദ്ധതിക്ക് വാണിമേൽ പഞ്ചായത്തിൽ തുടക്കം. പ്രൈമറി ക്ലാസുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അധ്യാപകർക്ക് പരിശീലനം നൽകി.

## Article Content

**വാണിമേൽ**: വായന വാണിമേലിലും. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ആവിഷ്കരിച്ച വായന ചങ്ങാത്തം പദ്ധതിക്ക് വാണിമേൽ പഞ്ചായത്തിൽ തുടക്കം. പ്രൈമറി ക്ലാസുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അധ്യാപകർക്ക് പരിശീലനം നൽകി.

വാണിമേൽ എം യു പി സ്കൂളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം.കെ അഷ്റഫ് അധ്യക്ഷനായി. ക്രസന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സി കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. ബി ആർ സി ട്രെയിനർ കെ കെ മനോജ് കുമാർ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 40 അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ സി വി അഷറഫ് സ്വാഗതവും സി.ആർ.സി കോഡിനേറ്റർ ജീജ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83232/reading-aloud-a-colorful-start-to-the-friendly-reading-project)