വിലങ്ങാട്: കുറ്റല്ലൂർ, മാടഞ്ചേരി ആദിവാസി കോളനികളിൽ ഭീതി പരത്തി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ കാട്ടനുകളുടെ അക്രമത്തിന് പരിഹാരം കാണണമെന്നവശ്യപ്പെട്ടുകൊണ്ടും ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ഭീതി അകറ്റമെന്ന ആവശ്യപ്പെട്ട് കിസാൻ സഭ നേതാക്കളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിഅടിയന്തരമായി ഈ മേഖലയിൽ രണ്ട് വാച്ചർമാരെ നിയമിക്കാനും രാത്രി കാലപെടോളി ങ്ങും പ്രദേശത്ത് ലൈറ്റ് ഉൾപ്പെടെ സംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചു.
ശാശ്വത പരിഹാരമായി ഫെൻസിംഗ് സംവിധാനത്തിന് സർക്കാറിലേക്ക് അറിയാക്കാനും തീരുമാനിച്ചു കിസാൻ സഭയെ പ്രതിനിധികരിച്ച് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കിസാൻ സഭ ജില്ലാ ജോയൻ്റ് സെക്രട്ടറിയുമായ രജീന്ദ്രൻ കപ്പള്ളി ജില്ലാ കമ്മിറ്റിയംഗം ജലീൽ ചാലിക്കണ്ടി സ്ഥലം ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി മുൻ മെമ്പറും കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവുമായ രാജു അലക്സ് സി.വി സുധാകരൻ ടി.കെ കുമാരൻ എന്നിവർ കുറ്റ്യാടി ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസർ കെ.പി അബ്ദുള്ള ഫോറസ്റ്റർ സുരേഷ് കുറുപ്പ് എന്നിവരുമായാണ് ചർച്ച നടത്തിയത്
Elephant chasing; night petroling on Vilangad hills newpost