Mar 23, 2023 11:00 AM

നാദാപുരം: "ജാരിയ്യ" നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ 2023-24 കമ്മിറ്റി പ്രഖ്യാപനം നടന്നു . കഴിഞ്ഞ മൂന്ന് വർഷ കാലയളവിലായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തങ്ങളുമായി ജാരിയ്യ രംഗത്തുണ്ട്.ജാരിയ്യ പ്രസിഡന്റ്‌ ഷുഹാസ് എ കെയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

പുതിയ കമ്മിറ്റി പ്രഖ്യാപനവും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പ്രഖ്യാപനാവും മുനവ്വറലി തങ്ങൾ നിർവഹിച്ചു. അബ്ദുള്ള വയലോളി, എം ഷിംജിത്, സി കെ സുബൈർ, മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ, എം കെ അഷ്‌റഫ്‌, ഹിഷാം മുറിച്ചാണ്ടി, യു വി യൂനുസ്, കെ കെ അബൂബക്കർ ഹാജി, നിടുന്തോൾ മൂസ, ഉസ്മാൻ ഹാജി തൊടുവയിൽ മഹമൂദ്, എന്നിവർ സംസാരിച്ചു. ഫായിസ് സി കെ സ്വാഗതവും കെ പി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


Jariah Scholarship; Scholarship announcement and committee formation at Puliav National College

Next TV

Top Stories










News Roundup