നാദാപുരം: (nadapuramnews.in) ഉയരങ്ങൾ പടിപടിയായി കീഴടക്കി വിദ്യ ലിനീഷ് ഇനി സംസ്ഥാന തലത്തിൽ മത്സരിക്കും. പഞ്ചായത്ത് തലത്തിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ മോണോ ആക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ ആയിരുന്നു തുടക്കം. പിന്നീട് ബ്ലോക്ക് പഞ്ചായത്തിലും, ജില്ലയിലും ഒന്നാം സ്ഥാനം ആവർത്തിച്ചു.

ഇനി സംസ്ഥാനതലത്തിലും വെന്നികൊടി പാറിക്കുവാനുള്ള അക്ഷീണ പ്രയത്നത്തിലാണ് വിദ്യ. നാദാപുരത്തിന്റെ അഭിമാനമായ വിദ്യ ലിനീഷിനെ കുടുംബശ്രീ അയൽ സഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിഷ്ണുമംഗലം അയൽ സഭയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വി.എ.സി മസ്ബൂബ ഇബ്രാഹിം ഉപഹാരം സമർപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Vidya Lineesh; to the state level