നാദാപുരം: (nadapuramnews.com) 'മാഷേ പോവല്ലേ'.... പോവല്ലേ ..... സ്നേഹ തടവറ തീർത്ത് വട്ടമിട്ട് കൈകൾ ചേർത്ത് പിടിച്ച് കുട്ടികൾ കണ്ണ്ണീർ മഴ തീർത്തു. കല്ലാച്ചിയിലെ സർക്കാർ സ്കൂൾ അധ്യാപകന് വികാര നിർഭരമായ യാത്രയപ്പ്. കല്ലാച്ചി ഗവ. യുപി സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും എത്രമാത്രം പ്രിയങ്കരനാണ് പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ എന്ന് ഇന്നാണ് മറ്റുള്ളവർ തിരിച്ച റിഞ്ഞത് .
മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന മാഷിനെ കുട്ടികൾ യാത്രയയക്കുന്ന കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തുന്നതായി. കുഞ്ഞു കണ്ണുകളിൽ നിറയെ മാഷിനെ വിട്ടുപിരിടുന്നതിന്റെ വേദനയാണ്. 'മാഷേ പോവല്ലേ' എന്ന കുട്ടികളുടെ കരച്ചിൽ കണ്ടുനിന്നവർക്കും വേദനിപ്പിക്കുന്നതായിരുന്നു. മക്കളെ നാളെ വരും ഉറപ്പ് . എന്ന ആശ്വാസവാക്ക് ആയിരുന്നു ആ മാഷ് കുട്ടികൾക്ക് നൽകിയ മറുപടി. കുട്ടികളുടെ ആ കരച്ചിലും സങ്കടവും കണ്ടാൽ മനസ്സിലാകും ആ അധ്യാപകൻ കുഞ്ഞുമനസ്സുകളെ എത്ര സ്വാധീനിച്ചിട്ടുണ്ട് എന്ന്.
വികാരനിർഭരമായ ഈരംഗത്തിൽ അധ്യാപകന്റെ കണ്ണുകളിലും ഈറ നണിയിച്ചു. വേളം പഞ്ചായത്തിലെ കാക്കുനി സ്വദേശിയായ ഇദ്ദേഹം വീടിനടുത്തുള്ള വിദ്യാലയത്തിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്. ഇനിയും ഏറെ സ്നേഹം ലഭിക്കാനുള്ള യാത്ര. പ്രിയപ്പെട്ട കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈറിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
#don't go #Farewell #government #school #teacher #Kalachi