വളയം: (nadapuramnews.in) തെരുവ് നായയുടെ കടി ഭയന്ന് ആളുകൾ ഭീതിയിൽ നിൽക്കുമ്പൊഴും ആ കണ്ണീർ കാഴ്ച്ച യുവാവിന്റെ കരളലിയിച്ചു. കുറുവന്തേരിയിൽ തെരുവ് നായയ്ക്ക് പുനർജന്മം .

ദുരിതത്തിൽ രക്ഷകനായത് ഉബൈദ്. സഹജീവികളോട് കരുണ കാണിച്ച് എലിക്കുന്നുമ്മൽ ഉബൈദ് എന്ന ചെറുപ്പക്കാരൻ മാതൃകയാവുകയാണ്. ഒരാഴ്ച കാലത്തോളമായി തലയിൽ ഒരു പ്ലാസ്റ്റിക് പാത്രം കുരുങ്ങി ഭക്ഷണം കഴിക്കാൻ കഴിയാതെ വിശന്ന് അവശനിലയിലായ തെരുവ് പട്ടിയെ ഉബൈദിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നലെ വൈകിട്ടോടെ പിടികൂടി രക്ഷപ്പെടുത്തി.
വളയം - കുറുവന്തേരി റോഡിലെ ഗംഗാധരന്റെ പീടികയുടെ സമീപത്ത് നിന്നാണ് നായയെ പിടികൂടിയത്. തലയിൽ കുരുങ്ങിയ പാത്രം മുറിച്ചുമാറ്റി നായയുടെ ജീവൻ രക്ഷിക്കുകയായിരുന്നു ഇവർ. വളയം നവധ്വനി ക്ലബ് പ്രവർത്തകനാണ് ഉബൈദ്.
#dog #reborn #Ubaid #saviour #distress