നാദാപുരം: (nadapuramnews.in) സംസ്ഥാന റസ് ലിങ്ങ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദേശീയ മത്സരത്തിന് യോഗ്യത നേടിയ വി.ടി ശ്രീവിഷ്ണുവിന് ജന്മനാട്ടിൽ വരിക്കോളിയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സ്വികരണം നൽകി. നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് അമൽജിത്ത് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ: രാഹുൽ രാജ്, വിനീഷ് എം കെ, ടി ലീന വിജേഷ് കെ.കെ, ഷൈനീഷ് കെ.വി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ഷിബിൻ ലാൽ സ്വാഗതം പറഞ്ഞു. വരിക്കോളി ഗ്രാമത്തിന് അഭിമാനമായ അമ്പാടിക്ക് ജനകിയ സ്വീകരണമാണ് ഒരുക്കിയത്.
തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിലെ വിദ്യാർത്ഥിയും വരിക്കോളി സൂര്യോദയത്തിലെ പ്രദിപൻ -ബീന ദമ്പതിമാരുടെ മകനുമാണ് ശ്രീവിഷ്ണു. അണ്ടർ 17 ലും ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. എട്ടാം തരം മുതൽ ജി വി രാജയിൽ പഠിക്കുന്ന ശ്രീവിഷ്ണു അണ്ടർ 17 ൽ ഝാർഖണ്ഡിൽ നടന്ന ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധികരിച്ചിരുന്നു.
ഡൽഹിയിൽ നടക്കുന്ന ദേശീയ റസലിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ. രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിജി വിദ്യാർത്ഥിയായ ഷോണിമ സഹോദരിയാണ്.
#GoldMedal #VTSreevishnu #youth #hometown