വടകര: (nadapuramnews.in) പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സംഘടിപ്പിച്ച നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ ഫുട്ബോൾ ടൂർണമെന്റിൽ മെയ്ത്ര ഹോസ്പിറ്റലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി എംവിആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജേതാക്കളായി.
ആയഞ്ചേരി റിലാക്‌സ് ടർഫിൽ സംഘടിപ്പിച്ച 12 ടീമുകൾ മത്സരിച്ച ടൂർണമെന്റ് എഫ്. സി. കൊച്ചിൻ താരം സി. കെ. സലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മൊയ്‌തു അധ്യക്ഷത വഹിച്ചു.
എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ മുഖ്യാതിഥി ആയിരുന്നു. പാർകോ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഡോ. നൗഷീദ് അനി നന്ദിയും പറഞ്ഞു.
വിജയികൾക്ക് സുഭാഷ് സ്കറിയ( സിഇഒ), ഡോ. സജ്ന ദിൽഷാദ്, ഡോ. നഫീന ജാസ്മിൻ, ട്രോഫികൾ വിതരണം ചെയ്തു.
ടീം കോർഡിനേറ്റർ സഫീർ മുഹമ്മദ്, ഡോ. മുഹമ്മദ് ബാസിൽ, അജയൻ താവത്ത്, രജനീഷ് പി, ജിത്തു കെവി, ഡോ. വൈശാഖ് രാജൻ പ്രസംഗിച്ചു.
#PARCO #SoccerLeague #Season1 #MVRWinners