വളയം: (nadapuram.truevisionnews.com) കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ മച്ചുകുന്നത്ത് അമ്മദ് ഹാജി (83) അന്തരിച്ചു.

ദീർഘ കാലം ദുബായിൽ വ്യാപാരിയായിരുന്നു. വാണിമേൽ മൂന്നാം വാർഡ് മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റും കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
ഭാര്യ: അയിശു ഹജ്ജുമ്മ മാക്കൂൽ പാറക്കടവ്. മക്കൾ: സാദത്ത്, നൗഷാദ് (ഇരുവരും ഖത്തർ), ഹാജറ, സീനത്ത്.
മരുമക്കൾ: അഹമ്മദ് കാടങ്കിയിൽ താഴെവെള്ളിയോട് (ഒമാൻ), ലത്തീഫ് പുതിയടത്ത് വരിക്കോളി (ബഹ്റൈൻ), റുഖിയ പനച്ചിക്കൂൽ എടച്ചേരി, ഹാജറ പുത്തലത്ത് തിനൂര്.
സഹോദരങ്ങൾ: മൊയ്ദു, സൂപ്പി, മാമി ഹജജുമ്മ, മറിയം പരേതരായ ആലി, ഹസ്സൻ, ഹലീമ്മ.
#Machukunath #AmmadHaji #passedaway