നാദാപുരം : (nadapuramnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിനെ സംബന്ധിച്ചെടുത്തോളം ഇത് അഭിമാന മുഹൂർത്തമാണ്. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജില്ലാ കേരളോത്സവത്തിൽ ഒപ്പന അവതരിപ്പിച്ച് കൊണ്ട് അഭിമാന താരങ്ങൾ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ചരിത്രത്തിലാധ്യമായാണ് പ്രദേശത്തെ ഒരു ഒപ്പന ടീം സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്. കഠിനാദ്ധ്വാനത്തിലൂടെ തിളക്കമാർന്ന മുന്നേറ്റം നടത്തിയ പ്രിയപ്പെട്ട കലാകാരികളെ നാദാപുരം ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ അഭിനന്ദിച്ചു.
#pride #Nadapuramgrampanchayath #proud #signature #competition #Keralafestival