നാദാപുരം: (nadapuramnews.com) സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് കല്ലാച്ചി റേഞ്ച് ഇസ്ലമിക് കലോത്സവത്തിൽ മുസാബഖ '23 കല്ലാച്ചി ചീറോത്തു തർബിയത്തുസ്സിബ് യാൻ സെക്കണ്ടറി മദ്രസ്സ 424 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി .
417 പോയിന്റ് നേടി ചെറുമോത്ത് നൂറുൽ ഇസ്ലാം മദ്രസ്സ രണ്ടാം സ്ഥാനവും 349 പോയിന്റുമായി മാമുണ്ടേരി മഹ്ദനുൽ ഉലൂം മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .കല്ലുമ്മൾ മദ്രസ്സയിൽ നടന്ന മുസാബഖ '23 ബഷീർ ഫൈസി ചീക്കോന്ന് ഉത്ഘാടനം ചെയ്തു .
റേഞ്ചു പ്രസിഡന്റ് മുഈനുദ്ധീന് നിസാമി അധ്യക്ഷത വഹിച്ചു . സെക്രട്ടറി കെ പി സിറാജുദ്ധീൻ മൗലവി സ്വാഗതം പറഞ്ഞു . എസ് പി എം തങ്ങൾ പതാക ഉയർത്തി . സയ്യിദ് ശറഫുദ്ധീൻ ജിഫ്രി , കല്ലുമ്മൾ ഖാലിദ് മാസ്റ്റർ ,ഇബ്രാഹിം കല്ലുമ്മൾ , അഹമ്മദ് കുറുവയിൽ , ടി ഇബ്രാഹിം മുസ്ല്യാർ എന്നിവർ സംസാരിച്ചു .
#Kallachi #Range #Musabakha #Cheerothu #Madrasa #overall #champions