വാണിമേൽ: (nadapuramnews.com) പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിച്ച വിദ്യാരംഗം കവിതാ രചന മത്സരത്തിൽ ജില്ലാതല വിജയിയായ അഷ്റഫ് പടയനെ സംരംഭം കൂട്ടായ്മ അനുമോദിച്ചു. ഭൂമിവാതുക്കൽ എം.എൽ. പി സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന ചടങ്ങ് ഡോക്ടർ എൻ.പി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
സംരംഭം കലാ സാഹിത്യ വേദി കൺവീനർ എം.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. കവയിത്രി എം.പി റഹ്മത്ത് കവിതാലാപനം നടത്തി.ക്രസന്റ് ഹൈസ്കൂൾ മുൻ പ്രധാനധ്യാപകരായ എൻ.പി അബ്ദുൽ മജീദ്, പി. പി കുഞ്ഞമ്മദ്, വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകൻ കൊയിലോത്താക്കണ്ടി കുഞ്ഞമ്മദ്, സി. പി കുഞ്ഞാലി, കണ്ണോത്ത് അലി, ഫോറസ്റ്റ് മുൻ റെയ്ഞ്ചർ കെ.പി അബ്ദുല്ല, മുൻ ഇറിഗേഷൻ ഒഫീസർ സി.പി ഹാരിസ്,
കെ.എസ്.ഇ.ബി സീനിയർ സുപ്രണ്ട് ഇ.പി മുഹമ്മദലി അധ്യാപകരായ ചെന്നാട്ട് മൂസ, എൻ.ആർ മജീദ്, എൻ.പി കുഞ്ഞമ്മദ്, കുറ്റിയിൽ കുഞ്ഞബ്ദുല്ല, എം.പി മുഹമ്മദലി, പി.പി സൂപ്പി, പി. പോക്കർ, എം.വി കുഞ്ഞബ്ദുല്ല, (ടി.ഐ.എം), എൻ ആർ റഫീഖ്, സി.കെ മൊയ്തു (ക്രസന്റ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ)
വടക്കയിൽ കുഞ്ഞമ്മദ് (ആയഞ്ചേരി റഹ് മാനിയ ഹെഡ് മാസ്റ്റർ) പി.പി ഇബ്രാഹിം, പാറക്കടവ് ജി.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ ടി.പി അഹമദ് എന്നിവർ സംസാരിച്ചു. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ അധ്യാപകൻ കെ.കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. സംരംഭം കലാ സാഹിത്യ വേദി ചെയർമാനും വാണിമേൽ എം.യു.പി സ്കൂൾ അധ്യാപകനുമായ എ.പി ലത്തീഫ് നന്ദി പറഞ്ഞു.
#Dr.N.PKunjali #handedover #Poet #AshrafPadayan #gift #KalaSahithyaVedi