---
title: "#strike | നാളെ ഉറപ്പ്; തണ്ടപ്പേർ നാളെ നൽകുമെന്ന് തഹസിദാർ, ചെക്യാട്ടെ കർഷകൻ സമരം അവസാനിപ്പിച്ചു"
english_title: "#Tomorrow #guaranteed #Thahsidar #chekyadu #farmers #ended #strike #saying #Thandaper #paid #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179184/tomorrow-guaranteed-thahsidar-chekyadu-farmers-ended-strike-saying-thandaper-paid-tomorrow"
published_at: "2024-01-24T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0f78f4fb4a_strike_3.jpg"
keywords: []
---

# #strike | നാളെ ഉറപ്പ്; തണ്ടപ്പേർ നാളെ നൽകുമെന്ന് തഹസിദാർ, ചെക്യാട്ടെ കർഷകൻ സമരം അവസാനിപ്പിച്ചു

> **Lead Summary:** **പാറക്കടവ്:[ **തണ്ടപ്പേർ നമ്പർ നാളെ നൽകുമെന്ന് തഹസിദാറുടെ ഉറപ്പ് . ചെക്യാട് വില്ലേജ് ഓഫീസിൽ കർഷകൻ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു .വളയം കാലിക്കൊളുമ്പ് മുത്തങ്ങച്ചാലിൽ കൂട്ടായി നാണുവാണ് ബുധനാഴ്ച്ച രാവിലെ മുതൽ ചെക്യാട് വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് അധികൃതർക്കെതിരെ പ്രതിഷേധിച്ചത്.

## Article Content

**പാറക്കടവ്:[ **തണ്ടപ്പേർ നമ്പർ നാളെ നൽകുമെന്ന് തഹസിദാറുടെ ഉറപ്പ് . ചെക്യാട് വില്ലേജ് ഓഫീസിൽ കർഷകൻ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു .വളയം കാലിക്കൊളുമ്പ് മുത്തങ്ങച്ചാലിൽ കൂട്ടായി നാണുവാണ് ബുധനാഴ്ച്ച രാവിലെ മുതൽ ചെക്യാട് വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് അധികൃതർക്കെതിരെ പ്രതിഷേധിച്ചത്.

പ്രശ്നം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വില്ലേജ് ഓഫീസിൽ തടിച്ചു കൂടി. തുടർന്ന് വളയം പൊലീസ് സ്ഥലത്തെത്തി. നാണുവിൻ്റ നാട്ടുകാരായ സിപിഐ എം പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടു. നാളെ നാണുവിന് രേഖ ലഭിച്ചില്ലെങ്കിൽ താൻ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ വില്ലേജ് ഓഫീസിൽ സമരവുമായെത്തുമെന്ന് സിപിഐ എം ലോക്കൽ കമ്മറ്റി അംഗം വി പി ചന്ദ്രൻ പറഞ്ഞു. വില്ലേജ് ഓഫീസർ അവധിയിൽ പോയപ്പോൾ പകരം ചുമതലക്കാരില്ലാതെ ഓഫീസ് പ്രവർത്തനം സ്തംഭിച്ചിട്ടുണ്ട്.

ചെക്യാട് - വളയം പഞ്ചായത്തുകളുടെ മലയോര പ്രദേശത്ത് നിന്ന് പത്തും പതിനഞ്ചും കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചെക്യാട് വില്ലേജ് ഓഫീസിൽ എത്തിയാൽ യഥാസമയം സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് നാണു പറയുന്നത്. തൻ്റെ താമസ സ്ഥലത്തോട് ചേർന്ന കൃഷിഭൂമിക്ക് തണ്ടപ്പേർ നമ്പർ ലഭിക്കാൻ അഞ്ച് ദിവസം മുമ്പ് ഇവിടെ എത്തി അപേക്ഷ നൽകിയിരുന്നു.

ഇന്ന് വീണ്ടും എത്തിയപ്പോൾ കൃത്യമായ മറുപടി പറയാൻ പോലും വില്ലേജ് ഓഫീസിൽ ഉള്ളവർക്ക് കഴിഞ്ഞില്ലെന്നും ഉന്നത റവന്യൂ അധികൃതരെ ബന്ധപ്പെട്ടിട്ടും തീരുമാനമാകാതതിനാലാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതെന്ന് നാണു നേരഞ്ഞെ പറഞ്ഞു. വില്ലേജ് ഓഫീസർ തിങ്കളാഴ്ച്ച വരെ അവധിയിലാണെന്നും പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായും ഓഫീസറുടെ ചുമതല മാറ്റി നൽകാൻ കലക്ട്രേറ്റിൽ നിന്ന് നടപടി തുടങ്ങിയതായി വടകര താഹസിൽദാർ കലാ ഭാസ്ക്കർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179184/tomorrow-guaranteed-thahsidar-chekyadu-farmers-ended-strike-saying-thandaper-paid-tomorrow)