നാദാപുരം: (nadapuramnews.com) ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും ഇതിലൂടെ സമൂഹത്തിൽ വലിയ തോതിലുളള മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ എൻ.സി.സി.ആർമി വിംഗ് എയർവിംഗ് കേഡറ്റുകളുമായി സംവദിക്കുകയാരുന്നു അദേഹം.

ലഹരി മാഫിയ പല രീതിയിൽ വിദ്യാർഥികളെ സമീപിക്കുന്നുണ്ട്.ലഹരിമാഫിയ സംഘങ്ങൾ വലിയ തോതിൽ വർധിച്ചു വരികയാണ്. ഇതിനെ തടയാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്നും സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ നല്ല മാറ്റങ്ങൾ നാട്ടിൽ വരുത്താൻ സാധിക്കുമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദേഹം പറഞ്ഞു.
ജന്മനാടായ മാഹിലെത്തിയ 40 എൻ.എസി.സി.കാഡറ്റുകളുമായാണ് എം.മുകന്ദൻ സംവദിച്ചത്.മാഹി എം.എൽ.എ.രമേശ് പറമ്പത്താണ് വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് എം.മുകുന്ദനുമായി സംവദിക്കാനുളള അവസരം ഒരുക്കിയത്.
കാഡറ്റുകളായ ഐ.എസ്.റഹംദിൽ,നാഫിയ,റൈഹാന തസ്‌നീ,ഗായത്രി,ഐമൺ,ഷസിൻ മുഹമ്മദ്,സജീർ,എൻ.എസി.സി.ഓഫീസർമരായ സി.അബ്ദുൽഹമീദ്,അഷ്‌റഫ് കിഴക്കയിൽ എന്നിവർ സംസാരിച്ചു
#Students #should #come #forward #against #intoxication #MMukundan