#Thira | കരുകുളം ചേലാലക്കാവ് തിറ മഹോത്സവം ബുധനാഴ്ച്ച തുടങ്ങും

#Thira | കരുകുളം ചേലാലക്കാവ് തിറ മഹോത്സവം ബുധനാഴ്ച്ച തുടങ്ങും
Mar 4, 2024 08:39 PM | By Kavya N

നാദാപുരം : (nadapuramnews.com) മലബാറിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ കരുകുളം ചേലാലക്കാവ് തിറ മഹോത്സവം ബുധനാഴ്ച തുടങ്ങും . ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കല്ലാച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധൻ ഉച്ചക്ക് ശേഷം ഉത്സവത്തിൻ്റെ ഭാഗമായ കാർണിവൽ തുടങ്ങും.

വൈകീട്ട് 6 മണിക്ക് അഡ്വ: എ വി കേശവൻ കണ്ണൂർ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും രാത്രി 9 മണിക്ക് ബ്ലാക്ക്ബറി മ്യൂസിക്ക് കാലിക്കറ്റ് ഒരുക്കുന്ന ഗാനമേള അരങ്ങേറും. വ്യാഴം രാവിലെ 8 മണി മുതൽ ക്ഷേത്ര കലവറ നിറക്കൽ വാഹനം വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ക്ഷേത്രസന്നിധിയിലെത്തി ചേരും.

വൈകുന്നേരം 6 മണിക്ക് ക്ഷേത്ര തന്ത്രി അനിൽ അത്തിക്കാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തോടു കൂടി ക്ഷേത്രഉത്സവ ചടങ്ങുകൾ തുടങ്ങും. രാത്രി 7 മണിയോടെ പ്രാദേശിക കലാപരിപാടികൾ അരങ്ങേറും. വെള്ളി രാവിലെ 6 ന് ഗണപതിഹോമം 11 മണിക്ക് കയകം തുറക്കൽ, 12 മണിക്ക് ഉച്ചകലശം,

12-30 ന് അന്നദാനം 6 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ട്, 7 മണിക്ക് പച്ചപാലം ശ്രീകൃഷ്ണ്ണ ക്ഷേത്രത്തിൽ നിന്നും, താനിയുള്ള പൊയിൽ പുഴയോരം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും ക്ഷേത്രാങ്കത്തിലെത്തിചേരുന്നു.

9 മണിക്ക് പൂക്കലശം വരവ് - ഇളനീർ വരവ് എന്നിവ പരേതനായ കുങ്കൻ സ്വാമിയുടെ വീട്ടിൽ നിന്ന് പറപ്പെട്ട് ക്ഷേത്രത്തിലെത്തി ചേരുന്നു. 9 30 ന് ഗുളികൻ വെള്ളാട് 10 30 ന് രക്തചാമുണ്ഡി വെള്ളാട്ട് ,11 മണിക്ക് ഭഗവതി വെള്ളാട്ടം നടക്കും. ശനി കാലത്ത് 6 മണിക്ക് ഗണപതിഹോമം 630 ന് ഗളികൻ തിറ, 7 മണിക്ക് പൂമാലമുത്തപ്പൻ തിറ, 8 മണിക്ക് കുട്ടിച്ചാത്തൻ തിറ,

10 മണിക്ക് ഗുരുകാരണവർ തിറ, 11 മണിക്ക് രക്തചാമുണ്ഡി തിറ, 12 മണിക്ക് ഭഗവതി തിറ, 12-30 ന് അന്നദാനം, 4 മണിക്ക് ഗുരുതി തർപ്പണവും നടക്കും. വാർത്ത സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡൻ്റ് പി പൊക്കൻ, സെക്രട്ടറി സുരേഷ് മരുതേരി, ട്രഷറർ ബിനു മണിയാല, പി നിഷാന്ത്, രമേഷ് അയ്യങ്കി, കെ പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

#Karukulam #Chelalakkav #Thira #Maholtsavam #begin #Wednesday

Next TV

Related Stories
വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

Feb 18, 2025 10:11 PM

വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ...

Read More >>
സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും

Feb 18, 2025 08:52 PM

സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ തുടങ്ങും

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം...

Read More >>
സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

Feb 18, 2025 08:48 PM

സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം...

Read More >>
ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

Feb 18, 2025 08:21 PM

ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും...

Read More >>
പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

Feb 18, 2025 07:29 PM

പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories