തലശ്ശേരി (നാദാപുരം) :(nadapuramnews.in) ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം തലശ്ശേരി നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.രാവിലെ അരയാക്കൂൽ നിന്നാണ് പര്യടനം ആരംഭിച്ചത്.ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ കാണാൻ വേനൽ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് എത്തിയത്. ടി വി അനന്തൻ നായർ ക്ലബ്ബ് കുണ്ടുചിറ,നള്ളച്ചേരി,പെരുന്താറ്റിൽ,മഠത്തും ഭാഗം,ചിറമ്മൽ മാപ്പിള സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയായി.
രാത്രി മനേക്കരയിലാണ് പര്യടനം അവസാനിക്കുക. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ,തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എം സി പവിത്രൻ മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.
#close #chest #All #the #people #are #with #the #Left #KKShailaja #Teacher