---
title: "#akshaydeath | രാത്രി വൈകും വരെ; ഒപ്പമുണ്ടായിരുന്ന അക്ഷയ്‌യുടെ വേർപാട് വിശ്വസിക്കാനായതെ ചങ്ങാതിമാർ"
english_title: "#until #late #night #Friends #could #not #believe #departure #Akshay #who #him"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198732/until-late-night-friends-could-not-believe-departure-akshay-who-him"
published_at: "2024-04-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b9127b50a6_akshay.jpg"
keywords: []
---

# #akshaydeath | രാത്രി വൈകും വരെ; ഒപ്പമുണ്ടായിരുന്ന അക്ഷയ്‌യുടെ വേർപാട് വിശ്വസിക്കാനായതെ ചങ്ങാതിമാർ

> **Lead Summary:** **നരിപ്പറ്റ: ** വിഷുത്തലേന്ന് രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന അക്ഷയ്‌യുടെ വേർപാട് വിശ്വസിക്കാനായതെ ചങ്ങാതിമാർ.

## Article Content

**നരിപ്പറ്റ: ** വിഷുത്തലേന്ന് രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന അക്ഷയ്‌യുടെ വേർപാട് വിശ്വസിക്കാനായതെ ചങ്ങാതിമാർ.

വിലങ്ങാട് വാളൂക്കിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ മൃതദ്ദേഹം കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം അല്പ സമയം മുമ്പ് പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

നാദാപുരം എംഇടി കോളേജിലെ അവസാന വർഷ ബിബിഎ ബിരുദ വിദ്യാർത്ഥി നരിപ്പറ്റ കമ്മായി സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്.

ഇന്നലെ അർദ്ധരാത്രി വരെ അക്ഷയ് കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിച്ചിരുന്നു. വീട്ടിലെക്കെന്ന് പറഞ്ഞ് മടങ്ങും വരെ അവന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് സഹപാഠി അമേഗ് പറഞ്ഞു.

നരിപ്പറ്റ കമ്മായിയിലെ വടക്കേ കമ്മായി ഇ കെ സുരേഷിൻ്റെയും ഇന്ദിരയുടെയും ഏകമകനായ അക്ഷയെ ഇന്നലെ രാത്രി കാണാതായിരുന്നു.സഹോദരി അമയയാണ്.

ആഴ്ച്ചകളുടെ ഇടവേളയിൽ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും ദുരൂഹ മരണ നടന്നത് നാട്ടുകാരിൽ ആശങ്കയ്ക്ക് ഇടയാക്കി . വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്ക് പുഴയോരത്താണ് മരത്തിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ മൃതദ്ദേഹം കണ്ടത്.

ഇന്ന് രാവിലെ നാട്ടുകാരാണ് അജ്ഞാത മൃതദ്ദേഹം കണ്ടത്. കണ്ടെത്തിയ സ്ഥലത്ത് നിന്ന് മാറി ഒരു ബുള്ളറ്റ് ബൈക്ക് നിർത്തിയിട്ടിട്ടുണ്ട്. അൻപത് മീറ്റർ ' അകലെ നിന്ന് യുവാവിൻ്റെതെന്ന് സംശയിക്കുന്ന ഷൂവും കണ്ടെത്തി.

രണ്ടാഴ്ച്ച മുമ്പാണ് വാളുക്ക് പുഴയോരത്ത് പാറക്കൂടത്തിന് മുകളിൽ യുവതിയുടെ മൃതദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198732/until-late-night-friends-could-not-believe-departure-akshay-who-him)