#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ
Apr 27, 2024 03:44 PM | By Athira V

നാദാപുരം: വാണിമേൽ ക്രസന്റ് സ്കൂളിലെ ബൂത്തിൽ ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേർ എത്തിയത്.

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്നം ഉടലെടുത്തു. രാത്രി 11.55ന് കലക്ടർ സംഭവത്തിൽ ഇടപെട്ടു. സമയം വൈകിയതിനാൽ പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം അംഗീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.

ഇതോടെ നാലുപേർക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായി. പോളിങ് സ്റ്റേഷനിലെ ഏജന്റുമാർ ഈ നടപടിയെ അംഗീകരിക്കാൻ തയാറായില്ല. പോളിങ് ഏജന്റുമാരുടെ ഒപ്പ് ഇല്ലാതെ വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ നാലുപേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നാണു വിവരം.

ടോക്കൺ നമ്പർ വിളിച്ച സമയത്ത് ഇവർ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നില്ലെന്നാണു വിവരം. പിന്നീട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വന്നപ്പോൾ പ്രിസൈഡിങ് ഓഫിസർ അനുമതി നൽകിയില്ല. ഇതോടെയാണ് തർക്കം ഉടലെടുത്തത്. നിയമ നടപടികളെക്കുറിച്ചുൾപ്പെടെ ആലോചിക്കുമെന്നാണു വോട്ടു നഷ്ടമായവർ പറയുന്നത്.

ഇതിനിടെ രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും ഇറക്കി.

വടകരയിലും കോഴിക്കോടും പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി.

വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്നാണ് യുഡിഎഫ് ആരോപണം.

#Received #token #but #not #allowed #vote #four #accused #Nadapuram

Next TV

Related Stories
#TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

Oct 5, 2024 03:08 PM

#TIM | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്ത യോഗം...

Read More >>
 #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

Oct 5, 2024 01:42 PM

#relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 5, 2024 01:05 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 5, 2024 12:50 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

Oct 5, 2024 12:13 PM

#Union | ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന്...

Read More >>
Top Stories