പാറക്കടവ് : (nadapuram.truevisionnews.com) കേരള സർക്കാർ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ പാറക്കടവിൽ സ്‌പെഷ്യൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു.

പഠനോപകരണങ്ങൾ വമ്പിച്ച വിലക്കുറവിൽ വിൽപന നടത്തുന്നതിനാണ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ഈ സംരംഭം പാറക്കടവിൽ ആരംഭിച്ചത്.
മികച്ച നിലവാരമുള്ള വിവിധ കമ്പനികളുടെ സ്കൂൾ, ഓഫീസ് ഉത്പ്പന്നങ്ങൾ 40% വരെ വിലക്കുറവിലാണ് വിൽക്കപ്പെടുന്നത്. പാറക്കടവിൽ പാനൂർ റോഡിൽ നീതി മെഡിക്കൽസ് ബിൽഡിംഗിലാണ് സ്റ്റുഡന്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
വിപുലമായ ശേഖരവുമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ വിപണി ജൂൺ മാസം വരെ തുടരുന്നതാണ്. സ്റ്റുഡന്റ് മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവ്വഹിച്ചു.
ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ അധ്യക്ഷനായിരുന്നു. കെ.പി. മോഹൻദാസ്, പി.കെ അനിൽ, ടി.ദിഗേഷ്, എം.സജിൽ കുമാർ, പി. രജിൽ കുമാർ,കെ.രമേശൻ, പി. ഷിജിൻ കുമാർ, രജിന ഷൈജേഷ് എന്നിവർ സംസാരിച്ചു.
#Student #Market: #Study #materials #at #affordable #prices #in #Parakkadavu