---
title: "#festival|നൃത്ത സംഗീതോത്സവം 24- കല്ലാച്ചിയിൽ"
english_title: "#Dance #Music #Festival #24- #At #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207474/dance-music-festival-24-at-kalachi"
published_at: "2024-05-25T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66518d9b3d3a3_dance.jpg"
keywords: []
---

# #festival|നൃത്ത സംഗീതോത്സവം 24- കല്ലാച്ചിയിൽ

> **Lead Summary:**  നാദാപുരം :** മി**ഥില നൃത്ത സംഗീത വിദ്യാലയത്തിൻ്റെ 16ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു മെയ് 26 ഞായറാഴ്ച കല്ലാച്ചി കമ്മൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ ആണ് പരിപാടി .

## Article Content

 നാദാപുരം :** മി**ഥില നൃത്ത സംഗീത വിദ്യാലയത്തിൻ്റെ 16ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു മെയ് 26 ഞായറാഴ്ച കല്ലാച്ചി കമ്മൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ ആണ് പരിപാടി .

മിഥിലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന , സിംഫണി, ഗാനമേള, നൃത്തനൃത്യങ്ങൾ, ഗാനമേള , സിനിമാറ്റിക് ഡാൻസ്, നൃത്ത ശില്പം എന്നിവ അരങ്ങേറും വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും .

മറിമായം ഫെയിം സ്തുതി കൈവേലി മുഖ്യാതിഥി ആയിരിക്കും. വാർഡ് മെമ്പർ കണേക്കൽ അബ്ബാസ് സ്വാഗതം പറയും . കലൈ മാമണി പ്രിയ രജ്ഞിത്തിനെ ചടങ്ങിൽ ആദരിക്കും.

വിവി ബാലകൃഷ്ണൻ, സി എച്ച് മോഹനൻ ,സിടികെ സുരേഷ് ബാബു, കെ എം രഘുനാഥ്, എം കെ അഷറഫ്, ശ്രീലാൽ എന്നിവർ ആശംസാ പ്രസംഗം നടത്തും. മിഥിലാ ഡയറക്ടർ നിഷാന്ത് കെ സ്വാഗതവും രജിഷ്മ നിഷാന്ത് നന്ദിയും പറയും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207474/dance-music-festival-24-at-kalachi)