#padminiteacher | അമ്മ ഗുരു വിടവാങ്ങി; പത്മിനി ടീച്ചർക്ക് അന്ത്യോപചാരമർപ്പിച്ച് നാടും ശിക്ഷ്യ ഗണങ്ങളും

#padminiteacher | അമ്മ ഗുരു വിടവാങ്ങി; പത്മിനി ടീച്ചർക്ക് അന്ത്യോപചാരമർപ്പിച്ച് നാടും ശിക്ഷ്യ ഗണങ്ങളും
May 25, 2024 03:39 PM | By Athira V

വളയം: (  www.truevisionnews.com ) അനേകായിരങ്ങൾക്ക് അറിവിൻ വെളിച്ചം പകർന്ന ഗുരുനാഥ, നാടിൻ്റെ പ്രിയപ്പെട്ട അമ്മ മനസ്സ്, പത്മിനി ടീച്ചർക്ക് വിടനൽകി നാടും ശിക്ഷ്യ ഗണങ്ങളും. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിക്കെ കഴിഞ്ഞ ദിവസം അന്തരിച്ച വളയം കിഴക്കേ പറമ്പത്ത് പത്മിനി അമ്മ (86 ) യുടെ മൃതദ്ദേഹം ഇന്ന് പകൽ പതിനൊന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അമേരിക്കയിൽ ജോലി ചെയ്യുന്ന ഇളയ മകൾ കൃഷ്ണജ നാട്ടിലെത്തിയ ശേഷമായിരുന്നു സംസ്കാരം. ഷാഫി പറമ്പിൽ എംഎൽഎ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ , ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധി പേർ പ്രിയ ടീച്ചർക്ക് അന്ത്യോപചാരമർപ്പിച്ചു.


വളയത്ത് നിന്നുള്ള ശബരിമല യാത്രയ്ക്ക് പതിറ്റാണ്ടുകളോളം നേതൃത്വം നൽകിയിയ വളയത്തുകാർ ആരാധനയോടെ ഗുരുസ്വാമിയെന്നു വിളിച്ചിരുന്ന താനക്കോട്ടൂർ യുപി സ്കൂൾ റിട്ട. അധ്യാപകൻ കൂടിയായ ബാലകൃഷ്ണ കുറുപ്പിൻ്റെ സഹധർമ്മിണിയെന്ന സ്നേഹവും ടീച്ചർക്ക് നാട് ചൊരിഞ്ഞു.

ചെക്യാട് എൽപി സ്കൂളിലും പിന്നീട് താനക്കോട്ടൂർ യുപി സ്ക്കൂളിലും അധ്യാപികയായിരുന്നപ്പോൾ ആദ്യക്ഷരം പകർന്ന തൻ്റെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്ന പത്മിനി ടീച്ചറെന്ന് പി മോഹനൻ മാസ്റ്റർ പറഞ്ഞു.

ടീച്ചർ വിശ്രമ ജീവിതം നയിക്കുമ്പോൾ പലപ്പൊഴും വളയത്തെ വീട്ടിലെത്തി മോഹനൻ മാസ്റ്റർ വിശേഷങ്ങൾ പങ്കുവെക്കുന്നത് പതിവായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിക്ഷ്യരിൽ ഒരാളാണ് മോഹനൻ മാസ്റ്ററെന്ന്  വല്ല്യമ്മ പറയാറുണ്ടെന്ന് ഭർതൃ സഹോദരങ്ങളുടെ മക്കളായ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയവും പറഞ്ഞു.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലം വിഷുക്കാലം കൂടിയായിരുന്നു. വിഷു കൈ നീട്ടവും അനുഗ്രഹവും വാങ്ങാൻ വിഷു ദിനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എംഎൽഎ തെരഞ്ഞെടുത്തതും കോൺഗ്രസ് തറവാട് കൂടിയായ കിഴക്കേ പറമ്പത്ത് വീടും അവിടുത്തെ ടീച്ചറമ്മയേയുമായിരുന്നു. കൊന്നപ്പൂ നൽകി ടീച്ചർ തന്നെ വരവേറ്റതും സ്നേഹക്കണി ഒരുക്കിയതും ഷാഫി പറമ്പിൽ ഓർത്തു.


ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, അഡ്വ. എ സജീവൻ പി.കെ ദാമു മാസ്റ്റർ , പി.കെ ശങ്കരൻ, സുശാന്ത്, സുരേഷ് വി വി എന്നിവർ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് , വൈ. പ്രസിഡൻ്റ്, ടി.കെ നിഷ , കെപിസിസി സെക്രട്ടറി ഐ മൂസ, ഡി സിസി വൈ പ്രസിഡൻ്റ് പി.കെ ഹബീബ് , കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം തയ്യിൽ നാണു, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് കെ.പി ഷാജു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, എൻ സി പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം സുരേഷ് ബാബു, കോൺഗ്രസ്സ് മണ്ഡലം  പ്രസിഡൻ്റ് കെ. ചന്ദ്രൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

ഇ കെ വിജയൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, മുല്ലപ്പെള്ളി രാമചന്ദ്രൻ, സത്യൻ മൊകേരി എന്നിവർ അനുശോചനം അറിയിച്ചു. മട്ടന്നൂരിൽ ജനിച്ച് വളർന്ന പത്മിനി പതിനഞ്ചാം വയസിൽ തന്നെ വളയത്തിൻ്റെ മരുമകളായി. പിന്നീടായിരുന്നു പ്രദേശത്തെ മൂന്ന് വിദ്യാലയങ്ങളിലെ അധ്യാപികയായതും വിദ്യാലയങ്ങളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചതും. വളയം എം എല്‍ പി സ്കൂള്‍ പ്രധാന അധ്യാപികയായി വിരമിക്കുകയായിരുന്നു .

കൃഷ്ണകുമാരി (വളയം എംഎൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക) , കൃഷ്ണവേണി ( പുന്നെ ), കൃഷ്ണലേഖ ( മുൻ അധ്യാപിക എം ഇ ടി പബ്ലിക്ക് സ്കൂൾ ) കൃഷ്ണപ്രിയ , കൃഷ്ണ പ്രഭ ( മുംബൈ) എന്നിവരാണ് ടീച്ചറുടെ മറ്റ് മക്കൾ. മരുമക്കൾ: രാജൻ അടിയോടി , പവിത്ര കുമാർ മേനോൻ, പങ്കജാക്ഷ കുറുപ്പ് , ദിനേഷ് നമ്പ്യാർ, പരേതനായ സായിനാഥ്. സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, കല്യാണി കുട്ടിഅമ്മ,രമണിയമ്മ , പാറു കുട്ടിയമ്മ ( എല്ലാവരും മട്ടന്നൂർ )

#Mother #Guru #departed #their #last #respects #teacher #Padmini #passed #away

Next TV

Related Stories
നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

Feb 17, 2025 03:49 PM

നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

294 കൊച്ചു കുട്ടികളുടെ കലോത്സവമാണ് നക്ഷ്ത്ര പുക്കൾ എന്ന പേരിൽ നടക്കുന്ന...

Read More >>
തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

Feb 11, 2025 01:25 PM

തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം...

Read More >>
#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

Jan 1, 2025 05:11 PM

#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

സ്വന്തം വീട്ടുവളപ്പിൽ നാട്ടു വളർത്തിയ തെങ്ങിൽ നിന്നാണ് ഈ തേങ്ങ ലഭിച്ചത്....

Read More >>
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

Nov 4, 2024 03:50 PM

#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേരും വിലങ്ങാട്ടുകാരായത് അപൂർവ...

Read More >>
#portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ

Oct 30, 2024 04:58 PM

#portraits | പുഞ്ചിരി വിടർന്ന്; ബസ് ജീവനക്കാർക്ക് സമ്മാനവുമായി ഒരു പറ്റം വിദ്യാർത്ഥികൾ

സ്ഥിരം കയറുന്ന ബസ് ആയതിനാലും വിദ്യാർത്ഥികളെ മക്കളെ പോലെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ഉപഹാരം നല്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് അവർ...

Read More >>
Top Stories