നാദാപുരം :(nadapuram.truevisionnews.com) ഇവിടെ ഒരു വികസന വിപ്ലവമാണെന്ന് എതിരാളികൾ പോലും തലകുലുക്കി സമ്മതിക്കും, സ്വപ്നങ്ങളും കാഴ്ച്ചപ്പാടുമുണ്ടെങ്കിൽ ഒരു ഗ്രാമത്തിൻ്റെ ജന പ്രതിനിധികൾക്ക് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നതിൻ്റെ ദൃഷ്ടാന്തമാകുകയാണ് ചെക്യാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ കെ.പി കുമാരൻ.
കുമാരൻ്റെ വാർഡായ താനക്കോട്ടൂരിലാണ് ഉദ്ഘാടനത്തിനൊരുങ്ങിനിൽക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈടെക് അങ്കണവാടി.
നാടിൻ്റെ വികസനത്തിന് പിന്തുണ നൽകുന്ന സുമനസുകൾ ഭൂമി സൗജന്യമായി നൽകിയപ്പോൾ സർക്കാർ ഫണ്ടിനൊപ്പം നാട്ടുകാരുടെ സാമ്പത്തിക പിന്തുന്നയും ആയപ്പോൾ പിറന്നത് അത്ഭുതമാണ്.
ശീതീകരിച്ച ഹൈടെക്ക് ക്ലാസ്മുറിയുള്ള അങ്കണവാടി , ഒപ്പം ആരും കൊതിക്കുന്ന ചിൽഡ്രൻസ് പാർക്ക്, ഒപ്പം കുട്ടികൾക്കായി സി സ്വിമ്മിംഗ് പൂൾ. എല്ലാം ഒരുങ്ങി, ഒപ്പം വാർഡിൽ രണ്ടായിരതോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി അതും അടുത്ത ദിവസം നാടിന് സ്വന്തമാകും.
ഇതിനിടയിലാണ് ജീവിത മാർഗം കണ്ടെത്താൻ ചെറിയ ജോലികൾക്ക് പോകുന്ന സത്രീകളുടെ ദുരിതം കുമാരൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും വാഹനം വാങ്ങാനുള്ള ആദ്യ ഗഡു നൽകാനുള്ള പണം ഇല്ലാതതായിരുന്നു ഇവരുടെ പ്രശ്നം.
ഇതിനൊരു പരിഹാരമായി മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് പരിശീലന സ്ഥാപനവുമായി ബന്ധപ്പെട്ട് നൂറിലധികം പേർക്ക് അൻപത് തുക ശതമാനം ഇളവോടെ ഡ്രൈവിംഗ് പരിശീലനം നൽകി ലൈസൻസ് വാങ്ങിച്ച് നൽകി.
തുടർന്ന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന വനിതകൾക്കുമായി കൈത്താങ് എന്ന പേരിൽ കുമാരൻ്റെ നേതൃത്വത്തിലുള്ള വാർഡ് വികസന സമിതി രൂപം നൽകി.
വടകര എ.കെ ബി മോട്ടേഴ്സുമായി സഹകരിച്ച് പതിനഞ്ച് സ്കൂട്ടറുകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ.പി കുമാരൻ ഉദ്ഘാടനം ചെയ്തു.
ഉരു ചക്ര വിതരണ പരിപാടിയിൽ വാർഡ് വികസന സമതികൺവീനർ എ.കെ ഉസ്മാൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.
വാർഡ് വികസന സമതിയുടെ ധനസഹായം താനക്കോട്ടൂർ ക്ഷീരോൽപ്പാതക സഹകരണസംഘം പ്രസിഡണ്ട് പാട്ടോൻ മഹമൂദ് വിതരണം ചെയ്തു. ഗുണ ബോക്ക് താങ്കൾക്കുള്ള സമ്മാന വിതരണം നാണു ചന്ദനാണ്ടി ചടങ്ങിൽ വെച്ച് കൈമാറി.
#Let #her #jump #dream #vehicle #working #women #People #representative #example