നാദാപുരം :(nadapuram.truevisionnews.com) ജൂലൈ 20ന് നാദാപുരം ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ 38 - സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. നാദാപുരം ഇരട്ടി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഐ സുനിൽകുമാർ കെ, കെ.പി എ സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാകമ്മിറ്റി അംഗം ബിജു എ എന്നിവർ സംസാരിച്ചു .ജില്ലാ ട്രഷറർ പിടി സജിത്ത് സ്വാഗതം പറഞ്ഞു.
#welcome #committee #formed; #Police #Association #Rural #District #Conference