Featured

#heavyrain | നാദാപുരത്ത് ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു

News |
Jun 26, 2024 05:55 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് ഭാഗികമായി തകർന്നു.

ആവോലത്ത് ചന്ദ്രമതിയുടെ വീടാണ് തകർന്നത്.

കൂറ്റൻ പനമരം വീണാണ് വീടിന്റെ മേൽക്കൂരയും മുൻഭാഗവും ഭാഗികമായി തകർന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. മേഖലയിൽ ശക്തമായ മഴ തുടരുന്നു.

അതേസമയം മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും.

കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്.

#Nadapuram #house #collapsed #due #heavyrain #wind

Next TV

Top Stories