---
title: "#Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു "
english_title: "#Traffic #Kalachi #Pipeline #Road #banned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215446/traffic-kalachi-pipeline-road-banned"
published_at: "2024-06-27T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d497ba6682_pipline.jpg"
keywords: []
---

# #Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു 

> **Lead Summary:** ** നാദാപുരം:[** ഡ്രൈനേജ് അറ്റകുറ്റ പണിക്കായി കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു. കല്ലാച്ചി പൈപ്പ്ലൈൻ റോഡിനടിയിൽ മഴവെള്ളം പോകാനിട്ടിരുന്ന വലിയ പൈപ്പ് മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതിനാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായി.

## Article Content

** നാദാപുരം:[** ഡ്രൈനേജ് അറ്റകുറ്റ പണിക്കായി കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു. കല്ലാച്ചി പൈപ്പ്ലൈൻ റോഡിനടിയിൽ മഴവെള്ളം പോകാനിട്ടിരുന്ന വലിയ പൈപ്പ് മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതിനാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായി.

ഇത് പരിഹരിക്കാനായി ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് പൈപ്പ് ലൈൻ റൊഡ് കുറുകെ മുറിച്ചു കെട്ടിനിന്ന വെള്ളമൊഴുക്കി വിട്ടു. താൽക്കാലിക പരിഹാരമുണ്ടാക്കുന്നതിന് റോഡ് മുറിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കയാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അഭ്യർത്ഥിച്ചു.

വളയം വാണിമേൽ റോഡിലെയും ഇതിനോടു ചേർന്നുള്ള ഉയർന്ന പ്രദശങ്ങളിലെയും മഴവെള്ളം പൈപ്പ് ലൈൻ റോഡ് വഴി കാളാച്ചേരി താഴ തോട്ടിലേക്കും വിഷ്ണുമംഗലം പുഴയിലുമാണെത്തിച്ചേരുന്നത് .

വർഷങ്ങൾക്ക്‌ മുമ്പെ ഇട്ട പൈപ്പ് അടഞ്ഞതിനാൽ വെള്ളക്കെട്ടുണ്ടാവുകയും മരങ്ങൾ കടപുഴകി അപകടമുണ്ടാവുകയും ചെയ്തിരുന്നു.തുടർന്നാണ് ഗ്രാമ പഞ്ചായത്ത് റോഡ് മുറിച്ചത്. കൽ വെർട്ട്‌ പണിത്‌ റോഡ്‌ ഗതാഗത യോഗ്യമാക്കാൻ നടപടിയെടുത്തു.

എസ്റ്റിമേറ്റ്‌ തയ്യാറാക്കി സാങ്കേതികാനുമതി വാങ്ങാൻ അസിസ്റ്റന്റ്‌ എഞ്ചിനിയറെ ചുമതലപ്പെടുട്തിയിട്ടുണ്ട്. പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ ദിനേശ് ഡി കെ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,വാർഡ് കൺവീനർ സി വി ഇബ്രാഹിം എന്നിവർ മേൽനോട്ടം വഹിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215446/traffic-kalachi-pipeline-road-banned)