നാദാപുരം:(nadapuram.truevisionnews.com) ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വയോജന സൗഹൃദ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കോഴിക്കോട് ജില്ലാപഞ്ചായത്തും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംഘടിപ്പിച്ച ശിൽപശാല അസോസിയെഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധസത്യൻ അദ്ധ്യക്ഷം വഹിച്ചു.കുന്നുമ്മൽ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പിചന്ദ്രി,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ, കെ.ജി പി.എ ചീഫ് എക്സി.ഓഫീസർ കെ. മദൻമോഹനൻ ടി.ദീപു തുടങ്ങിയവർ പ്രസംഗിച്ചു.
#Age #Friendly #workshop #organized #explain #project