വിലങ്ങാട് : (kuttiadi.truevisionnews.com)കാലവർഷം കനത്ത് പെയ്യുമ്പോൾ ആശങ്കയോടെ മലയോരം. ഉൾവനത്തിലും കനത്തമഴ, മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ വെള്ളത്തിനടിയിൽ.
മയ്യഴി പുഴയുടെ ഉൽഭവ കേന്ദ്രമായ വാണിമേൽ പുഴയിലും ജലവിതാനം ഉയർന്നു. പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ദുരന്ത നിവാരണ വിഭാഗം നൽകിയിട്ടുണ്ട്.
വിലങ്ങാട് ടൗണിലെ പഴയ പാലം വെള്ളത്തിനടിയിലായി . വിലങ്ങാട് ജല വൈദ്യുതി പ്രദേശമായ പാനോം ഡാം സൈറ്റിലും ശക്തമായ മലവെള്ള പാച്ചിൽ അനുഭവിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
#Heavyrain #forest #Vilangad #town #under #water #Malalvelapachil