വളയം: മഴയൊന്ന് മാറി നിന്നതിനിടെ നാദാപുരം മേഖലയിൽ ചിലയിടത്ത് ശക്തമായ ചുഴലിക്കാറ്റ്. വളയം കുറുവന്തേരി വണ്ണാർകണ്ടി കല്ലമ്മൽ മേഖയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് വലിയ കേട് പാട് സംഭവിച്ചു.
മരങ്ങൾ വ്യാപകമായി മുറിഞ്ഞു വീണു. വൈദ്യുതി ബന്ധം നിലച്ചു. ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനുകളും മരങ്ങൾ വീണ് തകർന്നു. ചെക്യാട് വളയം പഞ്ചായത്തുകളുടെ ഭാഗത്താണ് ഇന്ന് രാവിലെ 7.15 ന് ശക്തമായ ചുഴലിക്കാറ്റ് വീശിയത്.
അഞ്ച് മിനുട്ടിൽ താഴെ മാത്രമാണ് ചുഴലി കാറ്റ് വീശിയത്. റോഡുകളിൽ മരം വീണ് മേഖലയിൽ ഗതാഗതം നിലച്ചു.
എലിക്കുന്നുമ്മൽ ഉസ്മാൻ, ശീബോധിൻ്റെ വിട ചന്ദ്രി, കത്രിക വീട്ടിൽ സുകുമാരൻ,കത്രിക വീട്ടിൽ ലീല, വണ്ണാർ കണ്ടിയിൽ വി.കെ സുരേഷ് തുടങ്ങിയ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നാട്ടുകാർ ജനകീയ ദുരന്ത നിവാരണ സേനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
#hurricane #blew #valayam #Kuruvantheri #suffered #extensive #damage