നാദാപുരം:(nadapuram.truevisionnews.com) ഓരോ വിഷയത്തിലും ഉമ്മൻചാണ്ടി കൈക്കൊണ്ട കാഴ്ചപ്പാടുകൾ കേരള രാഷ്ട്രീയത്തിന് മാതൃകാപരമാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാദാപുരം വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂണേരിയിൽ വലിയ രീതിയിലുള്ള കൊള്ളയും കൊലപാതകങ്ങളും നടന്നപ്പോൾ, നൂറുകണക്കിന് വീടുകൾക്ക് നേരെ അക്രമ പരമ്പരകൾ നടന്നു വലിയ നഷ്ടം സംഭവിച്ചപ്പോൾ ഇരകൾക്കൊക്കെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു അക്രമികൾക്ക് മറുപടി നൽകിയ രാഷ്ട്രീയ നേതാവായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിൽ തുടക്കം കുറിച്ച ഒട്ടേറെ പദ്ധതികളുടെ പിതൃത്വമാണ് പിണറായി വിജയൻ പല ഘട്ടത്തിലും ഏറ്റെടുത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഏറ്റവും നല്ല ഐഡിയയോളജി ഉള്ള ഈ നൂറ്റാണ്ടിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ആവോലം രാധാകൃഷ്ണൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, അഡ്വ കെ എം രഘുനാഥ്, വി കെ ബാലമണി, അഖില മര്യാട്ട്, ഒ പി ഭാസ്കരൻ മാസ്റ്റർ, കുഞ്ഞമ്മദ് നരിക്കാട്ടേരി എന്നിവർ സംസാരിച്ചു.
#Oommen #Chandy's #views #exemplary #political #sphere #Mullapally #Ramachandran