#Hurricane | ഇന്നും ചുഴലിക്കാറ്റ്; എടച്ചേരിയിൽ നാശനഷ്ടങ്ങൾ നേരിൽ കാണാൻ എം. എൽ. എ എത്തി

#Hurricane | ഇന്നും ചുഴലിക്കാറ്റ്; എടച്ചേരിയിൽ നാശനഷ്ടങ്ങൾ നേരിൽ കാണാൻ എം. എൽ. എ എത്തി
Jul 25, 2024 03:15 PM | By Jain Rosviya

എടച്ചേരി :(nadapuram.truevisionnews.com)ഇന്നലെ അർദ്ധരാത്രി ചുഴലിക്കാറ്റ് വ്യാപക നാശ നഷ്ടം വിതച്ച എടച്ചേരി ഗ്രാമ പഞ്ചായത്തിൽ ഇന്ന് പകൽ വീണ്ടും ചുഴലിക്കാറ്റ് വീശി.

പകൽ പതിനൊന്നരയോടെ ആഞ്ഞ് വീശിയ ചുഴലിക്കാറ്റ് എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ പരിസരത്തും കളിയാം വെള്ളിയിലുമാണ് സംഹാര താണ്ഡവം നടത്തിയത്.

വള്ളിൽ ദിനേശ് ബാബു , ബിന്ദു എന്നിവരുടെ വീടിന് മൂന്ന് പ്ലാവുകളും ഒരു കവുങ്ങും മുറിഞ്ഞു വീണു.

മീത്തൽ പ്രകാശൻ, കളരികെട്ടിയ പറമ്പത്ത് മനോജൻ തുടങ്ങിയവരുടെ വീടുകളിലാണ് നാശനഷ്ടം. വേങ്ങോളിയിൽ ഇന്നലെ രാത്രി 12 മണിക്ക് വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം.

വേങ്ങോളി അംഗനവാടിയിൽ മുകളിലെ ഷീറ്റ് 500 മീറ്റർ അകലേക്ക് പോയി പതിച്ചു. അംഗനവാടിക്കുമുകളിലെ ഫർണിച്ചറുകൾ നൂറിൽപരം പുസ്തകങ്ങൾ എന്നി നശിച്ചുപോയി.

പടിഞ്ഞാറയിൽ രവിയുടെ വീടിനു മുകളിൽ മരം വീണു തകർന്നു. വീട്ടിനകത്തു വെള്ളം കയറി, ചാത്തോത്ത് ഭാസ്കരൻ, വട്ടക്കണ്ടി രാജീവൻ, വേങ്ങോളി മഹാഗണപതി ക്ഷേത്രം, വേങ്ങോളി ലക്ഷം വീട്ടിൽ ചന്ദ്രൻ, ജാനു, സജീവൻ, സുധാകരൻ, ചെറുവലത്ത്, സജീവൻ,ലത മീത്തലെ കുന്നത്ത് അശോകൻ, പുത്തൻപുരയിൽ സുന്ദരൻ എന്നിവരുടെ വീടുകൾക്ക് കേടുപാടു പറ്റി.

നിരവധി കാർഷിക വിളകൾ നശിച്ചു.

വേങ്ങോളി ലക്ഷം വീട്ടിൽ ശാന്ത, ഒറ്റ പുരക്കൽ രമണി, ശാരദ ,പണ്ടാരപീടികയിൽ രാജൻ, എന്നിവരുടെ മരങ്ങൾ നിലംപതിച്ചു.

പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് പ്രദേശം ഇരുട്ടിലായി.

ഒന്തത്ത് ചാത്തുവിൻ്റെ ചായക്കട, കൃഷ്ണ ക്വർട്ടേഴ്സ് എന്നിവയുടെ മേൽക്കുര തകർന്നു. നഷ്ടബാധിതരുടെ വീടുകളിൽ ഇകെ വിജയൻ എംഎൽഎ സന്ദർശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, സുരേന്ദ്രൻ മാസ്റ്റർ , പ്രജീഷ് പുന്നോളി തുടങ്ങിയവർ എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.

#Hurricane #MLA #came #Edachery #damage #person

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

Oct 17, 2024 10:20 PM

#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു...

Read More >>
#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

Oct 17, 2024 08:33 PM

#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ...

Read More >>
#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

Oct 17, 2024 07:46 PM

#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പ്രകാശനം...

Read More >>
#Muslimyouthleague | സെക്യുരിറ്റി നിയമനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ്

Oct 17, 2024 07:00 PM

#Muslimyouthleague | സെക്യുരിറ്റി നിയമനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ്

ഇന്നലെ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് വരുന്നത് വരെ യോഗ്യതയില്ലാത്തവരെ നിയമിക്കണമെന്നാണ്...

Read More >>
#selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ

Oct 17, 2024 04:06 PM

#selfdrawing | സെൽഫ് ഡ്രോയിംഗ് പദവി എടുത്തു മാറ്റി; സമരവുമായി പ്രധാനാധ്യാപകർ

ആദ്യഘട്ടം എന്ന നിലയിൽ ഉപജില്ലാ ഓഫീസിന് സമീപം ധർണ്ണ സമരം...

Read More >>
Top Stories

News Roundup