നാദാപുരം : (nadapuram.truevisionnews.com)കാലവർഷവും കനത്ത കാറ്റും വ്യാപക നഷ്ടം വിതയക്കുന്നതിനിടെ രാപകൽ ഇല്ലാതെ മികച്ച സേവനം നടത്തുന്ന വൈദ്യുതി വകുപ്പിലെ ജീവനക്കാരും തൊഴിലാളികളും ക്ഷമിക്കണം.
നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ കാണിക്കുന്ന ഈ കുറ്റകരമായ അനാസ്ഥ പറയാതെ വയ്യ. വളയത്ത് ഒരു സ്ത്രീയും വിദ്യാർത്ഥികളായ രണ്ട് പെൺ മക്കളും താമസിക്കുന്ന വീട് ഇരുട്ടിലായിട്ട് ഇന്ന് മൂന്നാം ദിവസമാകുകയാണ്.
അരമണിക്കൂർ കൊണ്ട് ചെയ്ത് തീർക്കാവുന്ന ജോലി ചെയ്യാൻ ഒരു വൈദ്യുതി വകുപ്പ് ജീവനക്കാരൻ പോലും എത്തിയില്ല.
വൈദ്യുതി നിലച്ച് വെള്ളവും വെളിച്ചവും ഇല്ലാതായതിൻ്റെ ദുരിതം കെഎസ്ഇബി കല്ലാച്ചി സെക്ഷൻ ഓഫീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
വളയം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തെ പ്രവാസിയായ വരയാലിൽ സുരേഷിൻ്റെ വീട്ടിലാണ് ശനിയാഴ്ച രാവിലെ ഏഴരയോടെ വൈദ്യുതി നിലച്ചത്.
സർവ്വീസ് വയറിൽ മരം മുറിഞ്ഞു വീണതാണ് പ്രശ്നം. വീട്ടുകാർ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതതിനാൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഇന്ന് നാളെ എന്ന് പറയുന്നതല്ലാതെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ഇവർ പറയുന്നു.
ഏറ്റവുമൊടുവിൽ തിങ്കളാഴ്ച്ച രാവിലെ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയ വൈദ്യുതിവകുപ്പ് ജീവനക്കാർ ഇന്നിതുവരെയും തിരിഞ്ഞ് നോക്കിയില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത് പറഞ്ഞു
#Third #day #darkness #Despite #complaint #woman #children #valayam #electricity #restored