#landslide | വീണ്ടും ഉരുൾപ്പൊട്ടി; വിലങ്ങാട് രക്ഷാപ്രവർത്തകർക്ക് നാട്ടുകാരുടെ മുന്നറിയിപ്പ്

#landslide | വീണ്ടും ഉരുൾപ്പൊട്ടി;  വിലങ്ങാട് രക്ഷാപ്രവർത്തകർക്ക് നാട്ടുകാരുടെ മുന്നറിയിപ്പ്
Jul 31, 2024 06:27 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com)  കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾപ്പൊട്ടിയതായി ദൃക്സാക്ഷികളായ നാട്ടുകാരുടെ സന്ദേശം.

അടിച്ചിപ്പാറ മഞ്ഞച്ചീളിൽ ഉരുൾപ്പൊട്ടിയൊലിച്ച ചാലിലൂടെ തന്നെ അല്പ സമയം മുമ്പ് വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി. റോഡും കൃഷിയിടവും വെള്ളത്തിനടിയിലായി.

ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മാത്യു മാഷിനായുള്ള തിരച്ചിലിനിടയിലും, കല്ലും ഭീമൻ പാറക്കൂട്ടവും മണ്ണും കുത്തിയൊലിച്ച് എത്തിയ വിലങ്ങാട് ടൗണിലും പരിസരത്തും പൂർവസ്ഥിതിയിലാക്കാൻ നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിട്ടുണ്ട്.

ഇവരോടൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് മഴ മാറിനിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്ത പെയ്യുകയാണ് .

ഇതിനിലിടയിലാണ് വീണ്ടും ചെറിയ തോതിൽ ഉരുൾ പൊട്ടുന്നത്. നൂറ് കണക്കിന് പേരാണ് വിലങ്ങാടും പരിസര പ്രദേശത്തുമുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

#Rolled #again #Locals #warn #Vilangad #rescue #workers

Next TV

Related Stories
#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

Dec 23, 2024 01:21 PM

#nss | സപ്തദിന ക്യാമ്പ്; ചെക്യാട് മലബാർ കോളജ് എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ക്യാമ്പ് ഉദ്ഘാടനം...

Read More >>
#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

Dec 23, 2024 12:57 PM

#tree | 'തണൽ മാറി ഭീഷണിയായി' ; കക്കംവെള്ളിയിൽ അപകട ഭീഷണിയുയർത്തി തണൽമരം

ഉണങ്ങിയ ചില്ലകൾ വിഴുന്നത് കാരണം ഇവിടെ വാഹനം പാർക്ക് ചെയ്യാനോ ബസ് കാത്തുനിൽക്കാനോ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 23, 2024 12:05 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#cpi | അർഹമായ ഫണ്ട് അനുവദിക്കണം; കേന്ദ്രനിലപാടിനെതിരെ പന്തമേന്തി വിലങ്ങാട് സിപിഐ പ്രകടനം

Dec 23, 2024 10:57 AM

#cpi | അർഹമായ ഫണ്ട് അനുവദിക്കണം; കേന്ദ്രനിലപാടിനെതിരെ പന്തമേന്തി വിലങ്ങാട് സിപിഐ പ്രകടനം

ജലീൽ ചാലക്കണ്ടി, രാജു അലക്‌സ്, പി.കെ. ശശി, എം.കെ.കണ്ണൻ എന്നിവർ നേതൃത്വം...

Read More >>
Top Stories

News Roundup

Entertainment News