നാദാപുരം : (truevisionnews.com) ജില്ലയിൽ വിലങ്ങാട്ട് തുടർച്ചയായി രണ്ട് തവണ ഉരുൾ പൊട്ടുകയും ദുരിതാശ്വാസ പ്രവർത്തനകൻ മാത്യു മാസ്റ്ററെ കാണാതാകുകയും, പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സാഹചര്യം അതീവ ഗൗരവത്തിൽ എടുത്ത് അടിയന്തിര ഇടപെടൽ നടത്തണമെന്ന് എസ്ഡി പിഐ ജില്ലാ പ്രസിഡൻറ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.
ദുരന്ത മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംസീർ ചോമ്പാല, ഷറഫുദ്ദീൻ വടകര, കെ കെ നാസർ മാസ്റ്റർ പേരോട്, നാദാപുരം മണ്ഡലം പ്രസിഡണ്ട് ജെപി അബൂബക്കർ മാസ്റ്റർ, സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, സി.കെ റഹീം മാസ്റ്റർ സി കെ സുബൈർ, ടിവി ഹമീദ്, സയ്യിദ് ഹുസൈൻ തങ്ങൾ എന്നിവർ സന്ദർശിച്ചു.
അതീവ സാഹചര്യം മുൻ കൂട്ടി മനസ്സിലാക്കി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത് കൊണ്ട് മാത്രമാണ് നൂറ് കണക്കിന് ജീവൻ രക്ഷിക്കാൻ സാധിച്ചത്.
എന്നാൽ ഈ കുടുംബങ്ങൾക്ക് സർവ്വതും നഷ്ടപ്പെട്ടിരിക്കുകയാണ്. വീണ്ടും നിരവധി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ആ നാട് ഒന്നിച്ച് നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നു എന്നുള്ളത് ആശ്വാസകരമാണ്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരന്തത്തിന് ഇരയായവർക്ക് പുനരധിവാസത്തിന് ആവശ്യമായ തുകയും സംവിധാനങ്ങളും എത്രയും വേഗം എത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മാത്യു മാസ്റ്റർക്ക് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി
#Vilangad #Mudflow #Govt #should #speed #up #compensation #MusthafaKommeri