Aug 4, 2024 01:10 PM

നാദാപുരം : (nadapuram.truevisionnews.com)  വിലങ്ങാടിന് പ്രത്യേക ധനസഹായം വലിയ അനിവാര്യമാണെന്ന് വടകര ലോക്സഭാ എം പി ഷാഫി പറമ്പിൽ .

ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് എത്തിയ ശേഷം മന്ത്രി മുഹമ്മദ് റിയാസിനോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇവിടത്തുകാരുടെ ചെറിയത് മുതൽ വലിയത് വരെയുള്ള ഓരോ പ്രയാസങ്ങൾ സംബന്ധിച്ചും നേരിട്ട് കണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണെങ്കിലും മുഖ്യമന്ത്രിയായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും ധരിപ്പിച്ചിട്ടുണ്ട് .

കളക്ടറോടും മറ്റ് ഡിപ്പാർമെൻറ്കളോടും ഇവിടുത്തെ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌ . താൽക്കാലികമായി അപകട ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പുനരധിവസിപ്പിക്കണമെന്നും ഷാഫി പറമ്പിൽ .

വിലങ്ങാടിന് വേണ്ടി പലതരത്തിലുള്ള പിന്തുണയും ഇപ്പോൾ വന്നിട്ടുണ്ട് . ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം എൽ എയുമായി കൂടി ആലോചിച്ച് നാടിന് ഗുണകരമായി എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നുള്ളത് സമഗ്രമായ യോഗത്തിലൂടെ തീരുമാനിക്കും .

വരും ദിവസങ്ങളിൽ യു ഡി ഫിന്റെ കൂടുതൽ നേതാക്കൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ എത്തും . സർക്കാർ എടുക്കുന്ന മുൻകൈകൾക്ക് എല്ലാവിധ പിന്തുണയും നൽകി ഒറ്റക്കെട്ടായി വിലങ്ങാടിനായി ഉണ്ടാകുമെന്നും ഷാഫിപറമ്പിൽ പറഞ്ഞു .

#muhammedriyas | വിലങ്ങാട് ദുരന്തം; നോഡൽ ഓഫീസറെ നിയമിച്ചു, പ്രശ്നം സർക്കാർ ഗൗരവമായി നിന്ന് കൊണ്ട് പരിഹാരം കാണും

നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാടിലെ ദുരിതം വളരെ ഗൗരവം ഉള്ളതാണെന്നും പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ഒന്നിച്ച് നിന്ന് കൊണ്ട് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുങ്കുകൾ റോഡുകൾ പാലങ്ങൾ കെട്ടിടങ്ങൾ വീടുകൾ തുടങ്ങിയ എല്ലാ വിഷയങ്ങളുടെയും പരിഹാരത്തിനായി കലക്ടറുമായി ബന്ധപ്പെട്ട് ഓരോ വിഷയത്തിലും റിപ്പോർട്ടുകൾ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ഇവിടുത്തെ പ്രശ്നവും വായനാടിലെ പ്രശ്നവും നമുക്ക് മുന്നിലുണ്ട്. ഇങ്ങനെ ഉള്ള മനസിക പ്രയാസത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ചു നിൽക്കണം. വയനാട്ടിൽ നിന്നും വരാൻ പറ്റാത്ത ഒരു പ്രയാസമുണ്ടായിരുന്നു.

അപ്പോഴും ഇവിടത്തെ എം എൽ എയുമായും, എം പിയുമായും, കളക്ടറുമായും ജന പ്രതിനിധികളുമായും, രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.

സർക്കാരുമായി ഒന്നിച്ച് നിന്ന്കൊണ്ട് ഈ പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരം കാണാൻ ഇടപെടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉരുട്ടി പാലം ,വിലങ്ങാട് ടൗൺ, മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ ക്യാമ്പ്, മുച്ചക്കയം കോളനി ,വെള്ളിയോട് സ്ക്കൂൾ എന്നിവിടങ്ങളിൽ സന്ദർശിച്ചു.

#Full #support #government #Special #financial #support #Vilangad #big #necessity #ShafiParambil

Next TV

Top Stories










Entertainment News