നാദാപുരം : (nadapuram.truevisionnews.com)പത്ത് നാൾ മുൻപേ പ്രളയം കണക്കെ കുത്തിയൊലിച്ച് ഒഴുകിയ വിലങ്ങാട് പുഴ ഇന്ന് കണ്ണീർചാൽ കണക്കെ ശാന്തമായി ഒഴുകുകയാണ്.
അഞ്ച് വർഷം മുൻപേ ഈ നാടിന് മറ്റൊരു ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപെടേണ്ടി വന്ന നാലു പേരുടെ ചിത്രങ്ങൾ അടങ്ങിയ ബാനർ പുഴയോരത്ത് തന്നെ അവരുടെ ദീപ്ത സ്മരണകൾ നിലനിർത്താൻ വിലങ്ങാട്ടെ സി പി ഐ പ്രവർത്തകർ വലിച്ചു കെട്ടിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ദുരന്തം വീണ്ടും ആവർത്തിച്ചപ്പോൾ മാത്യു മാസ്റ്റർ എന്ന റിട്ട.അധ്യാപകനെയും ഈ നാടിന് നഷ്ടപ്പെട്ടു . 2019 ആഗസ്ത് എട്ടിനാണ് വിലങ്ങാട് ഉടുമ്പിങ്ങി മലയിൽ ഉരുൾ പൊട്ടിയത്.
കുറ്റിക്കറ്റിൽ ബെന്നി ഫിലിപ്പ് , ഭാര്യ മേരികുട്ടിയും മകൻ അഖിൽ അങ്ങനെ ഒരു കുടുംബത്തിലെ മൂന്നു പേർ തകർന്നു വീണ വീടിനോടൊപ്പം പൊലിഞ്ഞു പോയി.
അയാൽവാസിയായ മാമ്പലകയിൽ ലിസിയെന്ന വീട്ടമ്മയുടെയും ജീവൻ നഷ്ടപ്പെട്ടു. നിരവധി വീടുകളും കൃഷിയിടങ്ങളും ഉരുൾ എടുക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അതിജീവനത്തിന്റെ കൂട്ടായ്മകളാണ് വീണ്ടും ഈ ഗ്രാമത്തിൽ കാണുന്നത്.
#Recurring #tragedy #For #the #fifth #year #Vilangad #river #flowed #tears