നാദാപുരം :(nadapuram.truevisionnews.com) ജനകീയ ബാങ്കിൻ്റെ വികസന ചുവടുവെപ്പ് വാണിമേൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുതുക്കയം ശാഖ ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ടി.പ്രദീപ് കുമാർ അദ്ധ്യക്ഷം വഹിച്ചു.
ബാങ്ക് സെക്രട്ടരി ടി.പി.രൂപേശ്ന റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യ നിക്ഷേപം വടകരജോയിൻ്റ് രജിസ്റ്റാർ പി.ഷിജു സ്വീകരിച്ചു. തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ മുൻകാല ജീവനക്കാരെ ആദരിച്ചു.
വാണിമേൽഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സൽമാരാജു സേഫ്ഡെപ്പോസിറ്റ് ലോക്കറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ഇന്ദിര, ഗ്രാമപഞ്ചായത്ത് അംഗം മിനി.കെ.പി, എൻ കെ മൂസ്സമാസ്റ്റർ,കെ.കുഞ്ഞാലി,അഷറഫ്കൊറ്റാല, എൻ.പി വാസു, എൻ.കെ മുത്തലീബ്, സി.കെ ജലീൽ, ഒപി അശോകൻ,
പി.പിചന്ദ്രൻ,കെ.ജലീൽ,ടി.വി.ആണ്ടി,എന്നിവർ സംസാരിച്ചു. എൻപി ദേവി സ്വാഗതവും കെ.പി കൃഷ്ണൻ നന്ദിയുംപറഞ്ഞു.
#Cooperative #Advancement #Vanimel #Service #Cooperative #Bank #Pudukkayam #branch #opened