നാദാപുരം : (nadapuram.truevisionnews.com)വിഷ്ണുമംഗലത്ത് പുഴയിൽ വീണ് മരിച്ച വളയത്തെ ജൂവലറി ഉടമ റോഷിബിൻ്റെ മൃതദ്ദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
റോഷിബിൻ്റെ മൃതദ്ദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വളയം വില്ലേജ് ഓഫീസ് പരിസരത്തെ തറവാട്ട് വീട്ടു വളപ്പിൽ സംസ്കരിക്കും. വളയം ടൗണിലെ റിയാൽ ക്വിഡ്സ് ജുവല്ലറി റിയാൽ ഫേൻസി ഉടമയാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകനാണ് ഇടീക്കുന്നുമ്മൽ ബാബു വിൻ്റെയും രാധയുടെയും മകനാണ് റോഷിബ് .
ഭാര്യ: ശ്രുതി മക്കൾ: റിയാൽ (വിദ്യാർത്ഥി വളയം യുപി സ്കൂൾ) , റിവാൻ (എൽ .കെജി പ്രൊവിഡൻസ് സ്കൂൾ കല്ലാച്ചി ),
സഹോദരങ്ങൾ: ബിഥുൻ, സരുൺ വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറി മീറ്റർ അകലെ പുഴയിലാണ് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ വളയം പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി. റോഷിബിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, വളയം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി ശശിധരൻ, സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.
പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.
പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് റോഷിബിൻ്റെ കാറും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു..
#culture #valayam #Roshibin #dead #body #will #be #cremated #at #five #oclock