#VilangadLandslide | വിലങ്ങാട് മണ്ണിടിച്ചിൽ; ആശങ്കയോടെ നാട്ടുകാർ

#VilangadLandslide | വിലങ്ങാട് മണ്ണിടിച്ചിൽ; ആശങ്കയോടെ നാട്ടുകാർ
Aug 27, 2024 01:05 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് വീണ്ടും മണ്ണിടിച്ചിൽ. ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിലാണ് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം അറിയിച്ചത്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായതിന് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് വരുന്ന ചിത്രങ്ങള്‍ നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കല്ലുകളും മറ്റും ടൗണിലേക്ക് വന്നിരുന്നു. എന്നാൽ ചെളിയുടെ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടായതടക്കം ഉരുള്‍പൊട്ടലിന്റെ സൂചനകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം പ്രദേശത്ത് കടുത്ത മൂടല്‍മഞ്ഞും, ചെറിയ രീതിയിലുള്ള മഴയും നിലനില്‍ക്കുന്നുണ്ട്. ടൗണിലെ വെള്ളം കുറയുകയും പുഴയിലെ വെള്ളം കുറയുകയും ചെയ്‌തെങ്കിലും ഉരുള്‍പ്പൊട്ടലുണ്ടായെന്ന ഉറപ്പിലാണ് നാട്ടുകാര്‍.

നേരത്തെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി.

112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

#Vilangad #Landslide #Concerned #locals

Next TV

Related Stories
#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

Sep 19, 2024 08:31 PM

#Hidayathuswibyanmadrasah | മാനവ സ്നേഹം; നബിദിനാഘോഷം സംഘടിപ്പിച്ച് ഹിദായത്തു സ്വിബ് യാൻ മദ്രസ

കാട്ടിൽ അബ്ദുല്ല ഹാജി ഉദ്ഘാടനം നിർച്ചഹിച്ചു....

Read More >>
#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

Sep 19, 2024 07:52 PM

#CITU | വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് സി.ഐ.ടി.യു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി .പി .ചാത്തു ഉദ്ഘാടനം...

Read More >>
#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

Sep 19, 2024 07:22 PM

#FamilyReunion | സുവർണ്ണ കൂട്ടായ്മ കുടുംബ സംഗമം ഞായറാഴ്ച

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും...

Read More >>
#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

Sep 19, 2024 04:08 PM

#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 19, 2024 04:00 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 19, 2024 03:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories

News Roundup